ആദ്യ വിമാനത്തിന് വാട്ടര്‍ സല്യൂട്ട്, ഫുജൈറയില്‍ നിന്നും കണ്ണൂരിലേക്ക് സര്‍വീസുകള്‍ ആരംഭിച്ച് ഇന്‍ഡിഗോ

ആദ്യ വിമാനത്തിന് വാട്ടര്‍ സല്യൂട്ട്, ഫുജൈറയില്‍ നിന്നും കണ്ണൂരിലേക്ക് സര്‍വീസുകള്‍ ആരംഭിച്ച് ഇന്‍ഡിഗോ
യുഎഇയിലെ ഫുജൈറയില്‍ നിന്ന് കണ്ണൂരിലേക്കും മുംബൈയിലേക്കും സര്‍വീസുകള്‍ ആരംഭിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. മെയ് 15 മുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ഇന്നലെ മുംബൈയില്‍ നിന്ന് എത്തിയ വിമാനത്തെ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്. ഇന്ന് മുതലാണ് ഫുജൈറയില്‍ നിന്നും മുംബൈ, കണ്ണൂര്‍ എന്നീ രണ്ട് റൂട്ടുകളില്‍ പ്രതിദിന സര്‍വീസുകള്‍ ആരംഭിച്ചത്. കണ്ണൂരില്‍ നിന്ന് രാത്രി 8.55ന് പുറപ്പെട്ട ആദ്യ സര്‍വീസ് രാത്രി 11.25ഓടെ ഫുജൈറയില്‍ എത്തി. ഇതിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെയും ഇന്‍ഡി?ഗോ എയര്‍ലൈന്‍സിന്റെയും അധികൃതര്‍ എത്തിയിരുന്നു.

സര്‍വീസ് ആരംഭിക്കുന്ന ആദ്യ ആഴ്ചയില്‍ ഫുജൈറയില്‍ നിന്ന് കണ്ണൂരിലേക്ക് 400 ദിര്‍ഹവും മുംബൈയിലേക്ക് 335 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്. പിന്നീട് 22 മുതല്‍ കണ്ണൂരിലേക്കുള്ള ടിക്കറ്റ് നിരക്ക് 615 ദിര്‍ഹമായി ഉയരും. ഇനി മുതല്‍ ദുബൈ, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളിന്‍ നിന്ന് ഫുജൈറയിലേക്ക് സൗജന്യ ബസ് സൗകര്യവുമുണ്ടായിരിക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചിരുന്നു. കൂടാതെ ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് ഡ്യൂട്ടി ഫ്രീ ഉല്‍പ്പന്നങ്ങളുടെ നിരക്കില്‍ ഇളവും ലഭിക്കും.

Other News in this category



4malayalees Recommends