വിദേശികള്‍ പുറത്തേക്ക് അയക്കുന്ന പണത്തിന് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തും; നിര്‍ണായക തീരുമാനമെടുത്ത് യുഎസ്

വിദേശികള്‍ പുറത്തേക്ക് അയക്കുന്ന പണത്തിന് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തും; നിര്‍ണായക തീരുമാനമെടുത്ത് യുഎസ്
അമേരിക്കയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ പുറത്തേക്ക് അയക്കുന്ന പണത്തിന് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്താനൊരുങ്ങി അമേരിക്ക. ഇത് അംഗീകാരം നല്‍കുന്ന ബില്‍ യു എസ് ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു.

അമേരിക്കയുടെ വിവിധ പ്രവിശ്യകളിലായി ഏറ്റവും കൂടുതലായി ജോലി ചെയ്യുന്നത് ഇന്ത്യക്കാരാണ്. ഏകദേശം 23 ലക്ഷത്തിലധികം ഇന്ത്യാക്കാരാണ് യു എസില്‍ ജോലി ചെയ്യുന്നത്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ വിദേശ പണം എത്തുന്നതും അമേരിക്കയില്‍ നിന്നാണ്. ഈ ബില്ല് നിയമമാകുന്നതോടെ എച്ച് 1 ബി, എഫ് 1, ഗ്രീന്‍ കാര്‍ഡ് വിസ ഉടമകളെ മാത്രമല്ല ഇത് ബാധിക്കുക.

നിക്ഷേപങ്ങളില്‍ നിന്നോ ഓഹരി വിപണയില്‍ നിന്നോ സമ്പാദിക്കുന്ന പണത്തിന് മേലും നികുതി ചുമത്തപ്പെടും. ദി വണ്‍, ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ എന്ന പേരില്‍ തയ്യാറാക്കിയ ബില്ലിലാണ് ഈ വ്യവസ്ഥ വന്നിരിക്കുന്നത്.

Other News in this category



4malayalees Recommends