ഇന്ത്യയുടെ തിരിച്ചടിയില്‍ തകര്‍ന്ന 'ഭീകരസംഘടനയുടെ താവളം' പുനര്‍നിര്‍മിച്ചു നല്‍കാമെന്ന് പാക് സര്‍ക്കാര്‍ !

ഇന്ത്യയുടെ തിരിച്ചടിയില്‍ തകര്‍ന്ന 'ഭീകരസംഘടനയുടെ താവളം' പുനര്‍നിര്‍മിച്ചു നല്‍കാമെന്ന് പാക് സര്‍ക്കാര്‍ !
ഇന്ത്യയുടെ തിരിച്ചടിയില്‍ തകര്‍ന്ന ഭീകരസംഘടനയായ ജമാഅത് ഉദ് ദവായുടെ താവളം പുനര്‍നിര്‍മിച്ചു നല്‍കാമെന്ന് പാകിസ്താന്‍ ഉറപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. മുരിഡ്കെയിലെ ജമാഅത് ഉദ് ദവായുടെ ഭീകരതാവളം മെയ് ഏഴിലെ മിസൈല്‍ ആക്രമണത്തിലാണ് ഇന്ത്യ തകര്‍ത്തത്. ലഷ്‌കര്‍ ഇ തൊയ്ബയുടെ ഒരു ഉപസംഘടനയാണ് ജമാഅത് ഉദ് ദവാ. ലാഹോറില്‍ നിന്ന് വെറും 40 കിലോമീറ്റര്‍ മാത്രം അകലെയായ ഈ താവളമാണ് ഇന്ത്യ തകര്‍ത്തത്. ഇവിടെ ഒരു പള്ളിയും വിദ്യാഭ്യാസ സ്ഥാപനവുമാണ് ഉണ്ടായിരുന്നത് എന്നാണ് പാകിസ്താന്‍ അവകാശപ്പെടുന്നത്.

ആക്രമണത്തില്‍ മൂന്ന് ഭീകരരും കൊല്ലപ്പെട്ടിരുന്നു. ഇവരുടെ സംസ്‌കാരച്ചടങ്ങുകളില്‍ പാകിസ്താന്‍ സൈനിക ഉദ്യോഗസ്ഥരും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളടക്കം പുറത്തുവന്നിരുന്നു. ഇന്ത്യ അന്താരാഷ്ട്ര തലത്തില്‍ത്തന്നെ ഈ ചിത്രം ഉയര്‍ത്തിക്കാട്ടി പാകിസ്താനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.

ബഹവല്‍പൂര്‍, മുരിഡ്കെ അടക്കമുള്ള ഒമ്പത് ഭീകരകേന്ദ്രങ്ങളിലാണ് മെയ് ഏഴ് അര്‍ധരാത്രി ഇന്ത്യ ആക്രമണം നടത്തിയത്. ബഹാവല്‍പൂരിലെ ജയ്‌ഷെ ആസ്ഥാനമായിരുന്നു ഇന്ത്യ തകര്‍ത്തത്. മുരിഡ്കയിലെ ലഷ്‌കര്‍ ആസ്ഥാനവും തകര്‍ത്തിരുന്നു.

നൂറിലധികം ഭീകരേറെയാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂരില്‍ വധിച്ചത്. ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. യൂസഫ് അസര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസീര്‍ അഹമ്മദ് എന്നിവര്‍ കൊല്ലപ്പെട്ട ഭീകരരില്‍ ഉള്‍പ്പെടുന്നുണ്ട്.




Other News in this category



4malayalees Recommends