ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ നേഴ്സസ് മിനിസ്ട്രിക്ക് തുടക്കമായി

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ നേഴ്സസ് മിനിസ്ട്രിക്ക് തുടക്കമായി
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ നേഴ്സസ് മിനിസ്ട്രിക്ക് ഔദ്യോഗികമായ തുടക്കം കുറിച്ചു. മെയ് 18 ഞായറാഴ്ച രാവിലെ പത്തുമണിക്കുള്ള വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം വികാരി ഫാ. സിജു മുടക്കോടില്‍ അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെന്‍പുര എന്നിവരുടെ സാന്നിധ്യത്തില്‍ നടപ്പെട്ട യോഗത്തോടുകൂടിയാണ് നേഴ്സസ് മിനിസ്ട്രിക്ക് തുടക്കമായത്. ഫാ. സിജു മുടക്കോടിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍, നേഴ്സസ് മിനിസ്ട്രിയുടെ ആവശ്യകതെയെക്കുറിച്ചും, ചരിത്രത്തെക്കുറിച്ചും ക്‌നാനായ റീജണില്‍ നേഴ്‌സസ് മിനിസ്ട്രിയുടെ പ്രസക്തിയെക്കുറിച്ചും ഫാ. സിജു സംസാരിച്ചു. ദീര്‍ഘകാലം ഹോസ്പിറ്റല്‍ ചാപ്ലയിന്‍ ആയി സേവനം ചെയ്തിരുന്ന അവസരത്തില്‍ രോഗികളുടെ ആരോഗ്യകാര്യങ്ങളിലുള്ള പരിപാലനത്തോടൊപ്പം, അവരുടെ ആത്മീയകാര്യങ്ങളിലും നിര്‍ണ്ണായകമായ ഇടപെടലുകളും സഹായങ്ങളും ക്രമീകരിക്കുന്നതില്‍ നേഴ്സുമാര്‍ കാണിച്ചിരുന്ന ശ്രദ്ധയും കരുതലും അദ്ദേഹം വിവരിച്ചു. നേഴ്സസ് മിനിസ്ട്രിയുടെ കോര്‍ഡിനേറ്റര്‍ ലിസി മുല്ലപ്പള്ളി നേഴ്സസ് മിനിസ്ട്രിയിലൂടെ ആത്മീയമായും ജോലിസംബന്ധമായും വളരുകയും പരസ്പരം പിന്തുണക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതെയെകുറിച്ച് സംസാരിച്ചു. ഷേര്‍ളി തോട്ടുങ്കല്‍, ജൂലി കൊരട്ടിയില്‍, മാത്യൂസ് ജോസ്, ജീന കുരുട്ടുപറമ്പില്‍ എന്നിവരെ ലിസി മുല്ലപ്പള്ളിയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയിലേക്ക് തെരെഞ്ഞെടുത്തു. ഇടവക വികാരി ഫാ. സിജു മുടക്കോടില്‍, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെന്‍പുര, സെക്രട്ടറി സിസ്റ്റര്‍ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, ജോര്‍ജ്ജ് മറ്റത്തിപ്പറമ്പില്‍, നിബിന്‍ വെട്ടിക്കാട്ട്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി സണ്ണി മേലേടം, പി ആര്‍ ഓ അനില്‍ മറ്റത്തിക്കുന്നേല്‍ എന്നിവര്‍ മിനിസ്ട്രിയുടെ ഉദ്ഘാടനയോഗത്തിന്റെ സജ്ജീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.


റിപ്പോര്‍ട്ട്: അനില്‍ മറ്റത്തിക്കുന്നേല്‍


Other News in this category



4malayalees Recommends