നാല് ദിവസം ഞാന്‍ ഉറങ്ങിയിട്ടില്ല, 'ഹോം' പോലൊരു സിനിമ ഇവിടെ ചെയ്യാന്‍ പറ്റില്ല, മലയാളം വ്യത്യസ്തമാണ്: ചേരന്‍

നാല് ദിവസം ഞാന്‍ ഉറങ്ങിയിട്ടില്ല, 'ഹോം' പോലൊരു സിനിമ ഇവിടെ ചെയ്യാന്‍ പറ്റില്ല, മലയാളം വ്യത്യസ്തമാണ്: ചേരന്‍
ഹോം' പോലൊരു സിനിമ തമിഴില്‍ ചെയ്യാന്‍ കഴിയില്ലെന്ന് നടനും സംവിധായകനുമായ ചേരന്‍. ടൊവിനോ തോമസിന്റെ 'നരിവേട്ട' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംസാരിക്കവെയാണ് ചേരന്റെ പരാമര്‍ശം. റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രം കണ്ട് നാല് ദിവസത്തോളം തനിക്ക് ഉറക്കം വന്നില്ല എന്നാണ് ചേരന്‍ പറയുന്നത്.

''ഹോം എന്നൊരു സിനിമയുണ്ട്, കണ്ടിട്ടുണ്ടോ? ആ സിനിമ കണ്ടിട്ട് എനിക്ക് നാല് ദിവസം ഉറക്കം വന്നില്ല. എങ്ങനെയാണ് ഈ സിനിമ ചെയ്തത്. ഈ കഥ നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ആരോടെങ്കിലും പറഞ്ഞാല്‍ അവര്‍ സമ്മതിക്കുമോ? ഇന്ദ്രന്‍സ് എന്ന നടനാണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്. ഇവിടെ കരുണാകരനെ പോലൊരു നടനെ വെച്ച് ചെയ്യാമെന്ന് പറഞ്ഞാല്‍ ആരെങ്കിലും സമ്മതിക്കുമോ?''

''നമ്മുടെ ഇന്‍ഡസ്ട്രിയുടെ ബിസിനസ് രീതികളും തിയറ്ററുകാരുടെ സമീപനവും മറ്റൊരു തരത്തിലാണ്. മലയാളം ഇന്‍ഡസ്ട്രിയില്‍ അത് വ്യത്യസ്തമാണ്. അതാണ് അവിടെ നിരവധി നല്ല സിനിമകള്‍ വരുന്നതിന് കാരണം'' എന്നാണ് ചേരന്‍ പറയുന്നത്. 2021ല്‍ റിലീസ് ചെയ്ത സിനിമയാണ് ഹോം. കോവിഡ് പശ്ചാത്തലത്തില്‍ ഡയറക്ട് ഒടിടി റിലീസ് ആയാണ് സിനിമ എത്തിയത്.

ചിത്രം പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും ഒരുപോലെ നേടിയിരുന്നു. ഇന്ദ്രന്‍സിനൊപ്പം നടി മഞ്ജു പിള്ളയുടെ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു.

Other News in this category



4malayalees Recommends