ഓസ്‌ട്രേലിയയിലെ ബാങ്കിങ് പലിശ നിരക്ക് രണ്ടുവര്‍ഷത്തിന് ശേഷം ആദ്യമായി നാലു ശതമാനത്തിന് താഴെയെത്തി. ഇന്നു ചേര്‍ന്ന റിസര്‍വ് ബാങ്ക് യോഗമാണ് പലിശ നിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവ് വരുത്തിയത്. ഇതോടെ പലിശ 3.85 ശതമാനമായി കുറഞ്ഞു.
രാജ്യത്തെ നാണയപെരുപ്പത്തില്‍ കാര്യമായ കുറവു വന്നിട്ടുണ്ടെന്നും സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുന്നതായിട്ടാണ് സൂചനയെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
അതേസമയം ആഗോള സാമ്പത്തിക രംഗം ഭാവിയില്‍ എങ്ങോട്ട് പോകുമെന്ന് വ്യക്തതയില്ലെന്ന മുന്നറിയിപ്പും റിസര്‍വ് ബാങ്ക് നല്‍കിയിട്ടുണ്ട്.
പലിശ നിരക്ക് കുറയ്ക്കാനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനം പൂര്‍ണമായും ഗുണ ഭോക്താക്കള്‍ക്ക് നല്‍കുമെന്ന് രാജ്യത്തെ പ്രമുഖ നാലു ബാങ്കുകള്‍ പ്രഖ്യാപിച്ചു. നിരവധി ചെറുകിട ബാങ്കുകളും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.