കടുത്ത മഴയും കാറ്റും ന്യൂസൗത്ത് വെയില്‍സില്‍ ജനജീവിതം ദുസ്സഹമാക്കുന്നു. മിഡ് നോര്‍ത്ത് കോസ്റ്റ് , ഹണ്ടര്‍, നോര്‍ത്തേണ്‍ ടേബിള്‍ ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. കനത്ത 24 മണിക്കൂറില്‍ സഹായം അഭ്യര്‍ത്ഥിച്ച് 1400 ലേറെ കോളുകള്‍ ലഭിച്ചതായി എമര്‍ജന്‍സിവിഭാഗം അറിയിച്ചു.
വെള്ളപ്പൊക്കത്തില്‍പ്പെട്ട 22 പേരെ രക്ഷപ്പെടുത്തിയിട്ടുമുണ്ട്.24 മണിക്കൂറിനുള്ളില്‍ 270 മില്ലിമീറ്ററിലേറെ മഴയാണ് ഇവിടെ പെയ്തത്. സാധാരണ ഈ സമയത്ത് ലഭിക്കുന്നതില്‍ ഏറെ കൂടുതലാണ് ഇത്. വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ പല ഭാഗത്തും കനത്ത മഴ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.