വിക്ടോറിയയില്‍ ജീവിത ചെലവ് കുറയ്ക്കുക ലക്ഷ്യമിട്ട് 2.3 ബില്യണ്‍ ഡോളറിന്റെ ബജറ്റ് പദ്ധതികള്‍ പ്രഖ്യാപിച്ചു. ഊര്‍ജ്ജമേഖല ബോണസ്, ഇലക്ട്രിക് ഹീറ്റ് പമ്പുകള്‍, സോളാര്‍ വാട്ടര്‍ ഹീറ്റ് പമ്പുകള്‍ സ്ഥാപിക്കുന്നതിന് വീട്ടുടമയ്ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ തുടങ്ങിയവയാണ് ഇത്.
ചികിത്സനല്‍കുന്നതിന് ഫാര്‍മസിസ്റ്റുകളെ അനുവദിക്കാനായി 18 മില്യണ്‍ ഡോളര്‍ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.
സ്‌കൂളിലും മറ്റുമുള്ള കുട്ടികള്‍ക്കായി 1.3 ബില്യണ്‍ ഡോളറിന്റെ പാക്കേജാണ് ട്രഷറര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പൊതുഗതാഗത സംവിധാനത്തിലെ യാത്ര സൗജന്യമാക്കും. 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാരാന്ത്യങ്ങളില്‍ സൗജന്യ യാത്ര ലഭിക്കും.