ന്യൂസൗത്ത് വെയില്‍സിലെ വെള്ളപ്പൊക്കം ; കുടുങ്ങികിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

ന്യൂസൗത്ത് വെയില്‍സിലെ വെള്ളപ്പൊക്കം ; കുടുങ്ങികിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു
ന്യൂസൗത്ത് വെയില്‍സിലെ മിഡ് നോര്‍ത്ത് കോസ്റ്റിലെ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടവര്‍ക്കുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. കൂടുതല്‍ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ തയ്യാറെടുപ്പു നടത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി

ഹണ്ടര്‍ മേഖലയില്‍ താമസക്കാര്‍ കുടുങ്ങി കിടക്കുകയാണ്.ഗ്ലാഡ് സ്റ്റോണ്‍, വിങ്ഹാം ,ഗ്ലെന്‍തോണ്‍ എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കം കൂടുതലായി ബാധിച്ചിരിക്കുന്നത്.

നിരവധി സ്ഥലങ്ങളില്‍ ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ന്യൂ സൗത്ത് വെയില്‍സ് എമര്‍ജന്‍സി സര്‍വീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കുടുങ്ങികിടക്കുന്നവരെ രക്ഷിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് എമര്‍ജന്‍സി വിഭാഗം വ്യക്തമാക്കി.

പലയിടത്തും മഴ തുടരുന്നത് ആശങ്കയാകുകയാണ്.

Other News in this category



4malayalees Recommends