ഓസ്‌ട്രേലിയയില്‍ പൊതു മേഖലയിലെ ലിംഗഭേദ വേതന വ്യത്യാസം കുറവെന്ന് റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പൊതു മേഖലയിലെ ലിംഗഭേദ വേതന വ്യത്യാസം കുറവെന്ന് റിപ്പോര്‍ട്ട്
പൊതു മേഖലയിലെ ലിംഗഭേദ വേതന വ്യത്യാസം കുറവെന്ന് റിപ്പോര്‍ട്ട്. ഇത് ആദ്യമായാണ് വര്‍ക്ക് പ്ലേസ് ജെന്റര്‍ ഇക്വാലിറ്റി ഏജന്‍സി പൊതുമേഖലയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്നത്.

പൊതു മേഖലയില്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍ക്ക് ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും സ്വകാര്യ മേഖലയെ അപേക്ഷിച്ച് ലിംഗഭേദ വേതന വ്യത്യാസം കുറവെന്ന് റിപ്പോര്‍ട്ട് പറയുന്നു.

വര്‍ക്ക് പ്ലേസ് ജെന്റര്‍ ഇക്വാലിറ്റി ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം കോമണ്‍ വെല്‍ത്ത് ഏജന്‍സികള്‍, വകുപ്പുകള്‍ , ബിസിനസുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന പുരുഷന്മാര്‍ക്ക് സ്ത്രീകളേക്കാള്‍ എണ്ണായിരത്തി ഇരുന്നൂറ് ഡോളര്‍ അധികം ലഭിക്കുന്നുണ്ടെന്ന് കാണിക്കുന്നു. മാര്‍ച്ചില്‍ പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ സ്വകാര്യ മേഖലയിലെ പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ ശരാശരി 28425 ഡോളര്‍ കൂടുതല്‍ സമ്പാദിക്കുന്നതായി കണ്ടെത്തി.ഓസ്‌ട്രേലിയന്‍ പോസ്റ്റ്, ടാക്‌സ് ഓഫീസ്, റിസര്‍വ് ബാങ്ക്, മറ്റ് ഫെഡറല്‍ ഗവണ്‍മെന്റ് വകുപ്പുകള്‍ എന്നിവ സ്ത്രീ പുരുഷ വേതന വ്യത്യാസത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends