മോഹന്‍ലാലിന്റെ പിറന്നാള്‍ ദിന ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി 'ഹൃദയപൂര്‍വ്വം' ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്. ചിത്രത്തിലെ നായികയായ മാളവിക മോഹനനും നടന്‍ സംഗീത് പ്രതാപുമാണ് പോസ്റ്ററില്‍ മോഹന്‍ലാലിനൊപ്പം ഉള്ളത്. ഒരു ഫീല്‍ഗുഡ് ചിത്രമാണ് ഇതെന്ന് വ്യക്തമാക്കുന്ന ഹൃദ്യമായ പോസ്റ്റര്‍ ആണ് എത്തിയിരിക്കുന്നത്.
'ഹൃദയത്തിനുള്ളില്‍ നിന്നും, എനിക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ക്കൊപ്പം' എന്ന വരികള്‍ക്കൊപ്പമാണ് മോഹന്‍ലാല്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തത്. മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രം കൂടിയാണ് ഹൃദയപൂര്‍വം. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും ഈ ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.'
അനൂപ് സത്യനാണ് ചിത്രത്തിന്റെ പ്രധാന സംവിധാനസഹായി. അഖില്‍ സത്യന്റെതാണ് കഥ.
ലാലു അലക്സ്, സംഗീത സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരാണ് ഹൃദയപൂര്‍വത്തിലെ മറ്റ് പ്രധാനതാരങ്ങള്‍.