മകളെ വിവാഹം ചെയ്തു നല്‍കണമെന്ന ആവശ്യം തള്ളി ; തിരുവനന്തപുരത്ത് 67 കാരനെ കുത്തി കൊലപ്പെടുത്തി ബന്ധു

മകളെ വിവാഹം ചെയ്തു നല്‍കണമെന്ന ആവശ്യം തള്ളി ; തിരുവനന്തപുരത്ത് 67 കാരനെ കുത്തി കൊലപ്പെടുത്തി ബന്ധു
ബന്ധുവായ യുവാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തിരുവനന്തപുരം മംഗലപുരം സ്വദേശി താഹ (67) ആണ് മരിച്ചത്. സംഭവത്തില്‍ താഹയുടെ ബന്ധു റാഷിദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വിവാഹിതയായ മകളെ തനിക്ക് വിവാഹം ചെയ്തുനല്‍കണമെന്ന റാഷിദിന്റെ ആവശ്യം താഹ തള്ളിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ആക്രമണം തടയാനെത്തിയ താഹയുടെ ഭാര്യയെയും പ്രതി ആക്രമിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.

താഹയുടെ ഭാര്യയെ അസഭ്യം പറഞ്ഞു പിടിച്ചുതള്ളിയ ശേഷമാണ് ഹാളിലിരുന്ന താഹയെ തടഞ്ഞുനിര്‍ത്തി വയറിലും നെഞ്ചിലും കുത്തിയത്. തുടര്‍ന്ന് റാഷിദ് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി.

Other News in this category



4malayalees Recommends