നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകനും കൂട്ടുകാര്‍ക്കും നാലംഗ സംഘത്തിന്റെ മര്‍ദ്ദനം. സംഭവത്തില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. മര്‍ദിച്ചത് ബിജെപി പ്രവര്‍ത്തകരെന്ന് കുട്ടികള്‍ പറഞ്ഞു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
കണ്ണൂര്‍ തൃച്ചംബരത്ത് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിന് പോയപ്പോഴായിരുന്നു ആക്രമണം. സന്തോഷ് കീഴാറ്റൂരിന്റെ മകന്‍ ഉള്‍പ്പെടെ നാല് ആണ്‍കുട്ടികള്‍ക്ക് നേരെയാണ് മര്‍ദ്ദനം ഉണ്ടായത്. പൊതുസ്ഥലത്തുവച്ചാണ് തങ്ങളെ മര്‍ദിച്ചതെന്ന് ഇവര്‍ പറയുന്നു. അതേസമയം ഫ്ളക്സിന് കല്ലെറിഞ്ഞു എന്ന് പറഞ്ഞാണ് മര്‍ദനം നടന്നതെന്ന് സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു.
സന്തോഷിന്റെ മകനല്ലേ എന്ന് ചോദിച്ചാണ് മകനെ മര്‍ദിച്ചതെന്ന് സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. ഫ്ളക്സിന് കല്ലെറിഞ്ഞു എന്ന് പറഞ്ഞാണ് മര്‍ദനം. കുട്ടികളെ ഹെല്‍മെറ്റ് വച്ച് മര്‍ദിച്ചെന്നും അക്രമിച്ചവരുടെ കൈവശം ഇരുമ്പ് ദണ്ഡ് ഉള്‍പ്പെടെ ഉണ്ടായിരുന്നുവെന്നും സന്തോഷ് കീഴാറ്റൂര്‍ കൂട്ടിച്ചേര്‍ത്തു.