ന്യൂസൗത്ത് വെയില്‍സിന്റെ കിഴക്കന്‍ മേഖലയില്‍ വെള്ളപ്പൊക്ക കെടുതികള്‍ തുടരുന്നു. വെള്ളത്തില്‍ വീണ്ട് രണ്ടു പേര്‍ മരിച്ചു. 63 കാരന്‍ കൊല്ലപ്പെട്ടു. രണ്ടാമത്തെയാള്‍ക്ക് 30നോട് അടുത്താണ് പ്രായം.
രണ്ടുപേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പതിനായിരങ്ങളാണ് മേഖലയില്‍ ഒറ്റപ്പെട്ടിരിക്കുന്നത്. റോഡുകള്‍ പലതും വെള്ളത്തിലാണ്. പലയിടത്തും വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. ഇനിയുള്ള ദിവസങ്ങളിലും മഴ തുടരുമെന്നതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.
രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും ഇരകളായവരെ രക്ഷിക്കാന്‍ എല്ലാവിധ പ്രവര്‍ത്തനങ്ങളും നടത്തിവരികയാണെന്നും എന്‍എസ് ഡബ്ല്യു പ്രീമിയര്‍ പറഞ്ഞു.