മയക്കുമരുന്ന് നല്‍കി പീഡനം ; 50 ഓളം സ്ത്രീകളെ ലൈംഗീകമായി പീഡിപ്പിച്ചു , ഫോണില്‍ കണ്ടെത്തിയത് മൂവായിരം വീഡിയോകളും ചിത്രങ്ങളും ; 54 കാരന്‍ ജപ്പാനില്‍ അറസ്റ്റില്‍

മയക്കുമരുന്ന് നല്‍കി പീഡനം ; 50 ഓളം സ്ത്രീകളെ ലൈംഗീകമായി പീഡിപ്പിച്ചു , ഫോണില്‍ കണ്ടെത്തിയത് മൂവായിരം വീഡിയോകളും ചിത്രങ്ങളും ; 54 കാരന്‍ ജപ്പാനില്‍ അറസ്റ്റില്‍
ജപ്പാനില്‍ യാത്രക്കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ മുന്‍ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. ഇതിന് പിന്നാലെ ഇയാള്‍ ഏകദേശം 50 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന വിവരങ്ങളും പുറത്ത് വന്നു. ജപ്പാനിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. 54 വയസ്സുള്ള ഇയാള്‍ കഴിഞ്ഞ വര്‍ഷമാണ് ഇരുപത് വയസ്സുള്ള യുവതിയെ ഉറക്ക ഗുളിക നല്‍കി പീഡിപ്പിച്ചത്. മയക്കുമരുന്ന് നല്‍കി ബോധം കിടത്തി വീട്ടില്‍ എത്തിച്ചാണ് പീഡനത്തിനിരയാക്കിയതെന്ന് ടോക്കിയോ പൊലീസ് വ്യക്തമാക്കി.

പീഡന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയതായും പൊലീസ് കണ്ടെത്തിട്ടുണ്ട്. യുവതിയുടെ മുടിയില്‍ നിന്ന് ഉറക്ക ഗുളികകളുടെ അംശം കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. പരസ്പര സമ്മതമില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനും ലൈംഗിക ഉള്ളടക്കം ചിത്രീകരിച്ചതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇയാളുടെ ഫോണില്‍ നിന്ന് 3,000 വീഡിയോകളും ചിത്രങ്ങളും പൊലീസ് കണ്ടെത്തിയതായി ജപ്പാനിലെ പ്രാദേശിക മാധ്യമങ്ങളായ ദി യോമിയുരി ഷിംബുന്‍, ജിജി പ്രസ്സ് എന്നിവയുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2008 മുതലുള്ള ദൃശ്യങ്ങളാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. മറ്റൊരു സ്ത്രീയെ മയക്കുമരുന്ന് നല്‍കി 40,000 യെന്‍ (23,911 രൂപ) മോഷ്ടിച്ചുവെന്ന സംശയത്തില്‍ പ്രതിയെ ഒക്ടോബറില്‍ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയിക്കുകയും ചെയ്തിരുന്നു.

Other News in this category



4malayalees Recommends