പ്രധാനമന്ത്രി മോദിയെ കപട ദേശീയ വാദിയെന്ന് അവഹേളിച്ചു ; റാപ്പര്‍ വേടനെതിരെ എന്‍ഐഎയ്ക്ക് പരാതി

പ്രധാനമന്ത്രി മോദിയെ കപട ദേശീയ വാദിയെന്ന് അവഹേളിച്ചു ; റാപ്പര്‍ വേടനെതിരെ എന്‍ഐഎയ്ക്ക് പരാതി
റാപ്പര്‍ വേടനെതിരെ എന്‍ഐഎയ്ക്ക് പരാതി. പാലക്കാട് നഗരസഭയിലെ BJP കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറാണ് പരാതിയുമായി എന്‍ഐഎയെ സമീപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചു എന്നാരോപിച്ചാണ് കൗണ്‍സിലര്‍ എന്‍ഐഎയ്ക്ക് പരാതി നല്‍കിയത്. മോദിയെ കപട ദേശീയ വാദിയെന്ന് അവഹേളിച്ച വേടനെ കുറിച്ച് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു റാപ്പര്‍ വേടനെതിരെ അധിക്ഷേപ വര്‍ഷവുമായി ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല രംഗത്ത് വന്നത്.

വേടന്റെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുമ്പില്‍ സമാജം അപമാനിക്കപ്പെടുന്നുവെന്നും വേടന് മുമ്പില്‍ 'ആടികളിക്കട കുഞ്ഞുരാമ' എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായെന്നുമായിരുന്നു ശശികല നടത്തിയ പരാമര്‍ശം. ഇവിടുത്തെ പട്ടികജാതി, വര്‍ഗക്കാരന്റെ തനതായ കലാരൂപം റാപ്പ് സംഗീതമാണോെന്നും ശശികല പരിപാടിക്കിടെ ചോദിച്ചിരുന്നു

Other News in this category



4malayalees Recommends