ആകാശച്ചുഴിയില്‍ അകപ്പെട്ട് ഇന്ത്യന്‍ വിമാനം; പാക് വ്യോമാതിര്‍ത്തി ഉപയോഗിക്കാനുള്ള പൈലറ്റിന്റെ അഭ്യര്‍ത്ഥന നിരസിച്ച് പാകിസ്ഥാന്റെ ക്രൂരത

ആകാശച്ചുഴിയില്‍ അകപ്പെട്ട് ഇന്ത്യന്‍ വിമാനം; പാക് വ്യോമാതിര്‍ത്തി ഉപയോഗിക്കാനുള്ള പൈലറ്റിന്റെ അഭ്യര്‍ത്ഥന നിരസിച്ച് പാകിസ്ഥാന്റെ ക്രൂരത
ആകാശച്ചുഴിയില്‍ അകപ്പെട്ട ഇന്ത്യന്‍ വിമാനത്തിന്റെ അഭ്യര്‍ത്ഥന നിരസിച്ച് പാകിസ്ഥാന്‍. പ്രതികൂല കാലാവസ്ഥ ഒഴിവാക്കാന്‍ വ്യോമാതിര്‍ത്തി തേടിയ ഇന്ത്യന്‍ വിമാനത്തിന് സഹായം നിഷേധിക്കുകയായിരുന്നു പാകിസ്ഥാന്‍. ഡല്‍ഹി- ശ്രീനഗര്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം ബുധനാഴ്ചയാണ് അപ്രതീക്ഷിതമായ ആകാശച്ചുഴിയെ നേരിട്ടത്. ഈ സമയം പൈലറ്റ് ലാഹോര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനോട് പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി ഉപയോഗിക്കാന്‍ അനുമതി തേടുകയായിരുന്നു. എന്നാല്‍ അപേക്ഷ നിരസിക്കപ്പെട്ടു.

വിമാനം അമൃത്സറിന് മുകളിലൂടെ പറക്കുമ്പോള്‍, ആകാശച്ചുഴി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൈലറ്റ് അപായ സൂചന നല്‍കി. തുടര്‍ന്ന് ലാഹോര്‍ എടിസിയുമായി ബന്ധപ്പെട്ട് വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുമതി തേടി. അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പൈലറ്റ് കടുത്ത പ്രതികൂല കാലാവസ്ഥയെയും അതിജീവിച്ച് നിശ്ചയിച്ച പാതയിലൂടെ തന്നെ യാത്ര തുടരുകയായിരുന്നു.

മെയ് 21 ന് വൈകുന്നേരമാണ് ഇന്‍ഡിഗോ വിമാനം 6E 2142 ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ടത്. പെട്ടെന്നുള്ള ആലിപ്പഴ വീഴ്ചയെ തുടര്‍ന്ന് വിമാനം അപകടാവസ്ഥയിലൂടെ കടന്നുപോയി. പൈലറ്റ് ശ്രീനഗറിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അടിയന്തര സാഹചര്യം റിപ്പോര്‍ട്ട് ചെയ്തു. വിമാനം ആടിയുലഞ്ഞപ്പോള്‍ പരിഭ്രാന്തരായ യാത്രക്കാര്‍ പ്രാര്‍ത്ഥിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ വൈകുന്നേരം 6:30ന് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

വിമാനം ലാന്‍ഡ് ചെയ്ത ശേഷം എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി വിമാനത്തില്‍ നിന്ന് പുറത്തെത്തിച്ചതായി സംഭവസ്ഥലത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചു. വിമാനത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ ഡെറക് ഓ ബ്രയന്‍, നദിമുല്‍ ഹക്ക്, സാഗരിക ഘോഷ്, മാനസ് ഭുനിയ, മമത താക്കൂര്‍ തുടങ്ങിയവര്‍ ഈ വിമാനത്തില്‍ ഉണ്ടായിരുന്നു. പൈലറ്റിന്റെയും മറ്റ് ജീവനക്കാരുടെയും സമയോചിത ഇടപെടല്‍ കാരണം വലിയൊരു ദുരന്തമാണ് ഒഴിവായത്.



Other News in this category



4malayalees Recommends