യുകെയിലെ നെറ്റ് മൈഗ്രേഷന്‍ മുന്‍വര്‍ഷത്തേക്കാള്‍ പകുതിയായി കുറഞ്ഞു ; യുകെ പുതിയ കുടിയേറ്റ നയം ഏറ്റവും അധികം ബാധിച്ചത് ഇന്ത്യക്കാരെയെന്ന് റിപ്പോര്‍ട്ടുകള്‍

യുകെയിലെ നെറ്റ് മൈഗ്രേഷന്‍ മുന്‍വര്‍ഷത്തേക്കാള്‍ പകുതിയായി കുറഞ്ഞു ; യുകെ പുതിയ കുടിയേറ്റ നയം ഏറ്റവും അധികം ബാധിച്ചത് ഇന്ത്യക്കാരെയെന്ന് റിപ്പോര്‍ട്ടുകള്‍
യുകെയിലെ നെറ്റ് മൈഗ്രേഷന്‍ കുറയുന്നതായി റിപ്പോര്‍ട്ട്. 2024 യുകെയുടെ നെറ്റ് മൈഗ്രേഷന്‍ 431000 ആയി കുറഞ്ഞു. 2023 നെ അപേക്ഷിച്ച് അമ്പതു ശതമാനം കുറവാണ്. കുടിയേറുന്നതിലും തിരിച്ചുപോകുന്നതിലുമുള്ള വ്യത്യാസമാണ് നെറ്റ് മൈഗ്രേഷന്‍. 948000 പേര്‍ യുകെയിലെത്തിയപ്പോള്‍ 517000 പേര്‍ രാജ്യം വിട്ടുപോയെന്നാണ് കണക്കുകള്‍ പറയുന്നത്. യുകെയുടെ കുടിയേറ്റ നയങ്ങള്‍ ഇന്ത്യക്കാരെ കാര്യമായി ബാധിച്ചെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു

ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്ക് പ്രകാരം 2024 ല്‍ യുകെ വിട്ടുപോയ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ അധികവും ഇന്ത്യക്കാരാണ്. പഠനാവശ്യത്തിന് വന്ന 37000 ഇന്ത്യക്കാരാണഅ കഴിഞ്ഞ വര്‍ഷം മാത്രം യുകെ വിട്ടു തിരിച്ചുപോയത്.

ജോലിക്കും മറ്റുമായി എത്തിയ 20000 പേരും യുകെ വിട്ടുപോയി. ഇന്ത്യ കഴിഞ്ഞാല്‍ യുകെ ഉപേക്ഷിച്ചവരില്‍ അധികവും ചൈനക്കാരാണ്. 450000 പേര്‍ കഴിഞ്ഞ വര്‍ഷം യുകെയില്‍ നിന്ന് തിരിച്ചുപോയി.

വിദ്യാര്‍ത്ഥി വിസയിലും കെയര്‍ വര്‍ക്കര്‍ വിസയിലുമെല്ലാം സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റങ്ങളുടെ പ്രതിഫലനമാണ് കുടിയേറ്റം കുറയാനുള്ള കാരണം.

യുകെയില്‍ ജോലിക്കും പഠനത്തിനും വരുന്നവരുടെയും വിദ്യാര്‍ത്ഥികളുടേയും എണ്ണത്തിലും കുറവുണ്ട്.

നെറ്റ് മൈഗ്രേഷന്‍ കുറവ് സര്‍ക്കാരിന് ആശ്വാസകരമായ റിപ്പോര്‍ട്ടാണ്. ഋഷി സുനക് സര്‍ക്കാരിന്റെ നയങ്ങളാണ് നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാന്‍ കാരണമായതെന്ന് മുന്‍ ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി പറഞ്ഞു. ഏതായാലും റിഫോം പാര്‍ട്ടിയുണ്ടാക്കുന്ന സമ്മര്‍ദ്ദത്തില്‍ തല്‍ക്കാലം പിടിച്ചുനില്‍ക്കാന്‍ സര്‍ക്കാരിന് ഈ റിപ്പോര്‍ട്ടുകള്‍ ഉപകരിക്കും.

Other News in this category



4malayalees Recommends