ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. നാലു ശതമാനം വര്‍ദ്ധനവാണ് പ്രഖ്യാപിച്ചത്. പേ റിവ്യൂ ബോഡികളുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് വര്‍ദ്ധന പ്രഖ്യാപിച്ചത്.
അതിനിടെ ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കാന്‍ സ്‌കൂള്‍ ബഡ്ജറ്റുകളില്‍ മതിയായ ഫണ്ടില്ലെന്ന വിമര്‍ശനമുണ്ട്. ഡോക്ടര്‍മാര്‍ ശമ്പള വര്‍ദ്ധനവില്‍ തൃപ്തരല്ല. നിലവിലെ ശമ്പള വര്‍ദ്ധന അപര്യാപ്തമാണെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പറഞ്ഞു.
നഴ്‌സുമാരും മിഡൈ്വഫുകളും ഉള്‍പ്പെടെയുള്ള എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 3.6 ശതമാനം ചെറിയ വര്‍ദ്ധനവ് പ്രഖ്യാപിച്ചതില്‍ നഴ്‌സിങ് യൂണിയനുകള്‍ അതൃപ്തിയിലാണ്.
ശമ്പള വര്‍ദ്ധനവില്‍ ഭൂരിപക്ഷവും അതൃപ്തിയിലാണ്. നഴ്‌സുമാര്‍ സമരത്തിനിറങ്ങിയാല്‍ എന്‍എച്ച്എസ് പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചേക്കും.