വെസ്റ്റ് ബാങ്കിലെ ജെനിനില്‍ കനേഡിയന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട നയതന്ത്ര സംഘത്തിന് നേരെ ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് വെടിയുതിര്‍ത്ത സംഭവത്തില്‍ ഇസ്രായേല്‍ അംബാസഡറെ കനേഡിയന്‍ വിദേശകാര്യ മന്ത്രി അനിതാ ആനന്ദ് വിളിച്ചുവരുത്തി. സംഭവത്തില്‍ സമഗ്രമായ അന്വേഷണവും ഉത്തരവാദിത്വവും ആവശ്യപ്പെട്ടതായി ആനന്ദ് അറിയിച്ചു.
നയതന്ത്ര സംഘം അനുവദനീയമായ വഴിയില്‍ നിന്ന് വ്യതിചലിച്ചതിനാണ് മുന്നറിയിപ്പ് വെടിവെപ്പ് നടത്തിയതെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഇസ്രയേല്‍ പ്രതിരോധ സേന വ്യക്തമാക്കി. സംഭവം തികച്ചും അസ്വീകാര്യമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പറഞ്ഞു.
ഗാസയിലെ ഇസ്രയേലിന്റെ സൈനിക നടപടികള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം ഉയരുന്നതിനിടെ കൂടുതല്‍ നടപടികള്‍ക്ക് കാനഡ തയ്യാറാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
സംഭവത്തില്‍ കാനഡയുടെ ആശങ്ക ഇസ്രയേലിനെ അറിയിക്കുമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ആനന്ദ് ആവശ്യപ്പെട്ടു. ഇതു കാനഡയും ഇസ്രയേലും തമ്മിലുള്ള ബന്ധത്തില്‍ പുതിയൊരു ഉലച്ചിലിന് കാരണമായിരിക്കുകയാണ്.