ജര്‍മനിയില്‍ റെയില്‍വേ സ്റ്റേഷനില്‍ കത്തി ഉപയോഗിച്ച് ആക്രമണം. ഹാംബുര്‍ഗിലെ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ആക്രമണത്തില്‍ 39വയസുള്ള യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു.
ഇതില്‍ ആറ് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു. പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന ആളുകളെയാണ് അക്രമി ലക്ഷ്യമിട്ടതെന്നും ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. ഇതേതുടര്‍ന്ന് ഗതാഗതം ഏറെ നേരെ തടസ്സപ്പെട്ടു.
നാലു ട്രാക്കുകള്‍ അടക്കുകയും ദീര്‍ഘദൂര ട്രെയിനുകള്‍ വൈകിയെന്നും അധികൃതര്‍ അറിയിച്ചു.