തുര്‍ക്കിക്ക് 10കോടി സഹായം തെറ്റായ മഹാമനസ്‌കത: ഇനിയെങ്കിലും കേരളസര്‍ക്കാര്‍ ഇതൊക്കെ ചിന്തിക്കുമെന്ന് പ്രതീക്ഷ- വിമര്‍ശിച്ച് തരൂര്‍

തുര്‍ക്കിക്ക് 10കോടി സഹായം തെറ്റായ മഹാമനസ്‌കത: ഇനിയെങ്കിലും കേരളസര്‍ക്കാര്‍ ഇതൊക്കെ ചിന്തിക്കുമെന്ന് പ്രതീക്ഷ- വിമര്‍ശിച്ച് തരൂര്‍
കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. 2023-ലെ ഭൂകമ്പത്തില്‍ തുര്‍ക്കിക്ക് 10 കോടി സഹായം നല്‍കിയ കേരള സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടാണ് ശശി തരൂരിന്റെ എക്‌സ് പോസ്റ്റ്. രണ്ട് വര്‍ഷത്തിന് ശേഷം തുര്‍ക്കിയുടെ പെരുമാറ്റം കണ്ട കേരള സര്‍ക്കാര്‍ തെറ്റായ മഹാമനസ്‌കതയെക്കുറിച്ച് ചിന്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വയനാടന്‍ ജനതയെ പോലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആ തുക ഉപയോഗിക്കാമായിരുന്നുവെന്നുമാണ് ശശി തരൂരിന്റെ പോസ്റ്റ്. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ പാകിസ്താനെ തുര്‍ക്കി പിന്തുണച്ച പശ്ചാത്തലത്തില്‍ കൂടിയാണ് വിമര്‍ശനം.

2023-ല്‍ തുര്‍ക്കിക്ക് 10 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചുകൊണ്ടുള്ള കേരള സര്‍ക്കാര്‍ പ്രഖ്യാപനത്തെക്കുറിച്ചുള്ള എന്‍ഡിടിവിയുടെ വാര്‍ത്തയും തരൂര്‍ പങ്കുവെച്ചിട്ടുണ്ട്. ഫെബ്രുവരി 8-ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് 10 കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്. ''ലോകബോധത്തെ ഞെട്ടിച്ച തുര്‍ക്കിയിലെ ഭൂകമ്പം പതിനായിരക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിക്കുകയും ലക്ഷക്കണക്കിന് ആളുകളെ നിരാലംബരാക്കുകയും ചെയ്തു,'' എന്ന് അന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താന്റെ നിലപാടുകളെ തുര്‍ക്കി പിന്തുണച്ചത് ഇന്ത്യയും തുര്‍ക്കിയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു.





Other News in this category



4malayalees Recommends