അമ്മ മകളെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുക്കുന്നുവെന്നത് വിശ്വസിക്കാന്‍ തന്നെ പ്രയാസമാണ്. എന്നാല്‍ ഞെട്ടിക്കുന്ന ഇത്തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. 12 വയസ്സു മാത്രമുള്ള മകളെ തര്‍ക്കിക്കുന്ന പേരില്‍ കൊലപ്പെടുത്താനായിരുന്നു നിര്‍ദ്ദേശം. അമ്മ പൊലീസ് കസ്റ്റഡിയിലാണ്. ചെല്യാബിന്‍സ്‌ക് പ്രദേശത്തെ നദിയില്‍ മകളെ മുക്കി കൊല്ലാന്‍ പരിചാരകന് 930 പൗണ്ട് ഓഫറും ചെയ്തു.
അമ്മ തന്നെ കൊല്ലാന്‍ പണം വാഗ്ദാനം ചെയ്തത് കുട്ടി കേട്ടിരുന്നു. തര്‍ക്കിക്കുന്നതു മൂലം ഇരുവരും തമ്മിലുള്ള ബന്ധം വഷളായിരുന്നു. 46 കാരിയായ സ്വെറ്റ്‌ലാന മകളുടെ സ്വഭാവം സഹിക്കാനാകുന്നില്ലെന്ന് പറഞ്ഞ് 36 കാരനായ പരിചാരകനെ ഏല്‍പ്പിക്കുകയായിരുന്നു. മകളെ പുറത്തുകൊണ്ടുപോകണമെന്നും നദിയില്‍ മുക്കി കൊല്ലണമെന്നുമായിരുന്നു നിര്‍ദ്ദേശം. കുട്ടി ഭയന്നാണ് ഇയാള്‍ക്കൊപ്പം പോയത്.
ഏതായാലും മനസാക്ഷിയുള്ള പരിചാരകന്‍ മകളോട് എല്ലാം തുറന്നു പറഞ്ഞു. കുട്ടിയെ സ്വന്തം വീട്ടില്‍ സുരക്ഷിതമായി ഏല്‍പ്പിച്ച ശേഷം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയെ കൊന്നാല്‍ പണം നല്‍കാമെന്ന് അമ്മ വാഗ്ദാനം നല്‍കിയതായി ഇയാള്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.