മാനസികമായി പ്രശ്‌നത്തിലായവര്‍ക്ക് മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവരുന്നത് ദുസ്സഹമാണ്. പലരും കടുത്ത മാനസിക വ്യഥകളുമായിട്ടാകും ഡോക്ടറെ കാണാനെത്തുക. ഇങ്ങനെയെത്തുന്നവര്‍ മണിക്കൂറുകളോളം കാത്തിരിക്കുന്ന അവസ്ഥ പരിതാപകരമാണ്.
അടിയന്തരമായി ഇത്തരം രോഗികളെ പരിഗണിക്കാന്‍ മെന്റല്‍ ഹെല്‍ത്ത് എ ആന്‍ഡ് ഇ വരുന്നു.
മാനസിക ബുദ്ധിമുട്ടില്‍ കഷ്ടപ്പെടുന്നവര്‍ക്ക് 12 മണിക്കൂറും അതിലേറെയും കാത്തിരിക്കുന്നത് ഒഴിവാക്കാം. തിരക്കും സമ്മര്‍ദ്ദവും കുറയ്ക്കാനും എമര്‍ജന്‍സി സര്‍വീസുകള്‍ സഹായിക്കും.
കണക്കുകള്‍ പ്രകാരം മാനസിക പ്രശ്‌നത്തില്‍ 250000 ലേറെ പോരാണ് ആശുപത്രിയില്‍ അടിയന്തരമായി ചികിത്സയ്‌ക്കെത്തിയത്. ഇതില്‍ കാല്‍ശതമാനവും 12 മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നു. ആശുപത്രിയിലെ നീണ്ട കാത്തിരിപ്പ് മാനസിക സമ്മര്‍ദ്ദം കൂട്ടുന്നു. ചിലര്‍ മരണം തെരഞ്ഞെടുക്കാനും സാധ്യതയേറെയാണ്.
ജിപിയോ പൊലീസോ റഫര്‍ ചെയ്ത കേസുകളും അടിയന്തര സേവനം തേടിയെത്തുന്ന രോഗികളും ആത്മഹത്യാ പ്രവണതയുള്ളവര്‍ക്കും അടിയന്തര പിന്തുണ നല്‍കും. മികച്ച അന്തരീക്ഷം രോഗിയ്ക്ക് ഒരുക്കുമെന്നും മാനസിക ആരോഗ്യം സംരക്ഷിക്കേണ്ടതും അനിവാര്യമാണെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.