മാര്‍ക്ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍ സൈബര്‍ ആക്രമണത്തിന് ഇരയായ സംഭവത്തില്‍ ഇന്ത്യന്‍ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് സൈബര്‍ ആക്രമണത്തിന് കാരണമായോ എന്ന ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്. ഒരു പതിറ്റാണ്ടിലേറെയായി ടിസിഎസ് എം ആന്‍ഡ് എസിന് സേവനങ്ങള്‍ നല്‍കിവരുന്നുണ്ട്. ഹാക്കര്‍മാര്‍ മൂന്നാം കക്ഷി വഴിയാണ് തങ്ങളുടെ സിസ്റ്റത്തില്‍ കയറിയതെന്ന് എം ആന്‍ഡ് എസ് പറഞ്ഞിരുന്നു. എന്നാല്‍ അന്വേഷണത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
ടിസിഎസ് ആഭ്യന്തര അന്വേഷണം എപ്പോള്‍ ആരംഭിച്ചെന്ന് വ്യക്തമല്ല. മാസാവസാനത്തോടെ അന്വേഷണം പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ അവസാനം മുതല്‍ സൈബര്‍ ആക്രമണത്തില്‍ ഉപഭോക്താക്കള്‍ക്ക് മാര്‍ക്ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍ വെബ് സൈറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞിരുന്നില്ല. വരും ആഴ്ചകളില്‍ഓണ്‍ലൈന്‍ സേവനങ്ങള്‍ പുനസ്ഥാപിക്കും. ജൂലൈയ്ക്ക് ശേഷമേ സമ്പൂര്‍ണ്ണമായി പ്രവര്‍ത്തനം ലഭ്യമാകൂ.
ആക്രമണം മൂലം ലാഭത്തില്‍ 300 മില്യണ്‍ പൗണ്ടിന്റെ ആഘാതമുണ്ടായെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ലോകത്താകെ 607000 ത്തിലേറെ ജീവനക്കാരുടെ കമ്പനിയാണ് ടിസിഎസ്. പല പ്രമുഖ കമ്പനികളും ടിസിഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ട് നിര്‍ണ്ണായകമാണ്.