എല്ലാം സംഭവിച്ച് പോയതാണ്; ഞാന്‍ വളരെ അധികം ബുദ്ധിമുട്ടിയിട്ടുണ്ടായിരുന്നു: ലിവിങ് ടുഗെതറിനെ കുറിച്ച് അഭയ ഹിരണ്‍മയി

എല്ലാം സംഭവിച്ച് പോയതാണ്; ഞാന്‍ വളരെ അധികം ബുദ്ധിമുട്ടിയിട്ടുണ്ടായിരുന്നു: ലിവിങ് ടുഗെതറിനെ കുറിച്ച് അഭയ ഹിരണ്‍മയി
മലയാളികള്‍ക്ക് പ്രിയങ്കരിയായ ഗായികയാണ് അഭയ ഹിരണ്‍മയി. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള വേര്‍പിരിയലിന് ശേഷം സൈബര്‍ സ്‌പേസില്‍ പലതവണ അഭയ ബുള്ളിയിങ്ങ് നേരിട്ടിട്ടുണ്ട്. പ്രണയത്തിലായിരുന്നപ്പോള്‍ ഇരുവരും ലിവിങ് ടുഗെതെര്‍ ആയിരുന്നു.

ഇപ്പോഴിതാ ലിവിങ് ടുഗെതര്‍ ജീവിതം നയിച്ചപ്പോഴുണ്ടായ അനുഭവങ്ങളെ കുറിച്ച് പറയുകയാണ് അഭയ. ലിവിങ് ടുഗെതര്‍ ജീവിതം നയിച്ചപ്പോള്‍ താന്‍ വളരെ ബുദ്ധിമുട്ടിയിരുന്നുവെന്നും പത്ത് വര്‍ഷം കൊണ്ട് സമൂഹം ഒരുപാട് മാറിയെന്നതില്‍ സന്തോഷമുണ്ടെന്നുമാണ് ഗായിക പറയുന്നത്.

പത്ത് വര്‍ഷം മുമ്പ് ലിവിങ് റിലേഷന്‍ഷിപ്പ് നയിച്ചപ്പോള്‍ ഞാന്‍ വളരെ അധികം ബുദ്ധിമുട്ടിയിട്ടുണ്ടായിരുന്നു. ലിവിങ് ടു?ഗെതര്‍ റിലേഷന്‍ഷിപ്പിന്റേതായ വാല്യു എനിക്ക് അന്ന് കിട്ടിയിരുന്നില്ല. വിവാഹിതയാണെന്ന് എഴുതി ഒപ്പിട്ട പേപ്പറിന്റെ കുറവുണ്ടായിരുന്നു എന്നേയുള്ളായിരുന്നു. ഞാനും എല്ലാവരെയും പോലെ ജീവിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒന്ന് കഴിഞ്ഞ് രണ്ടാമതൊരാളോട് ചോദിക്കുമ്പോഴും താന്‍ ലിവിങ് ടു?ഗെതറാണെന്ന് അവര്‍ പറയുമ്പോള്‍ പത്ത് വര്‍ഷം കൊണ്ട് എത്ര മനോഹരമായാണ് ഡെവലപ്പായിരിക്കുന്നത്.

എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ലിവിങ് ടു?ഗെതറാകണമെന്ന് വിചാരിച്ച് വന്നയാളല്ല. എല്ലാം എനിക്ക് സംഭവിച്ച് പോയതാണ്. പക്ഷെ അങ്ങനൊരു കാര്യം ഞാന്‍ ചെയ്തുവെന്നതില്‍ ഞാന്‍ വളരെ പ്രൗഡാണ്. ഞാന്‍ ഒരു തുടക്കക്കാരിയായല്ലോ എന്നാണ് അഭയ ഹിരണ്‍മയി പറഞ്ഞത്.



Other News in this category



4malayalees Recommends