യാത്രക്കാരുമായി രണ്ട് മണിക്കൂര്‍ പറന്നു, ആകാശത്ത് യു ടേണെടുത്ത് ബ്രിട്ടീഷ് എയര്‍വേയ്‌സ്
യാത്രക്കാരുമായി പറന്നുയര്‍ന്ന ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനം പുറപ്പെട്ട് രണ്ട് മണിക്കൂറിനുള്ളില്‍ തിരിച്ചിറക്കി. ലണ്ടനിലേക്ക് പുറപ്പെട്ട വിമാനമാണ് സാങ്കേതിക തകരാര്‍ മൂലം ബെംഗളൂരുവില്‍ തിരിച്ചിറക്കിയത്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. ബിഎ 118 വിമാനം വെള്ളിയാഴ്ച രാവിലെ 7.40നാണ് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ടത്. എന്നാല്‍ അബുദാബി വ്യോമപാതക്ക് സമീപത്ത് വെച്ച് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ വിമാനം തിരികെ ബെംഗളൂരു എയര്‍പോര്‍ട്ടില്‍ ഇറക്കുകയായിരുന്നെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ എന്താണ് തകരാര്‍ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ബോയിങ് 772 വിമാനം രാവിലെ 6.45ന് പുറപ്പെടേണ്ടിയിരുന്നതാണ് എന്നാല്‍ ഒരു മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടത്. അബുദാബിക്ക് സമീപമെത്തിയതിന് പിന്നാലെയാണ് തിരികെ പറന്നത്. പിന്നീട് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് യാത്രക്കാരുമായി വിമാനം പുറപ്പെട്ടു.