അധ്വാനിച്ച് സേവനം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് കൊടുക്കാന്‍ എന്‍എച്ച്എസിന് പണമില്ല! പ്രതിവര്‍ഷം 110,000 പൗണ്ടിലേറെ വാരുന്ന എന്‍എച്ച്എസ് മേധാവികളുടെ എണ്ണം റെക്കോര്‍ഡില്‍; 300,000 പൗണ്ട് വരെ വരുമാനം നേടുന്ന മേലാളന്‍മാര്‍

അധ്വാനിച്ച് സേവനം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് കൊടുക്കാന്‍ എന്‍എച്ച്എസിന് പണമില്ല! പ്രതിവര്‍ഷം 110,000 പൗണ്ടിലേറെ വാരുന്ന എന്‍എച്ച്എസ് മേധാവികളുടെ എണ്ണം റെക്കോര്‍ഡില്‍; 300,000 പൗണ്ട് വരെ വരുമാനം നേടുന്ന മേലാളന്‍മാര്‍
എന്‍എച്ച്എസില്‍ നിന്നും മാന്യമായ ശമ്പളം നേടിയെടുക്കാന്‍ സമരം ചെയ്യാനുള്ള ഒരുക്കത്തിലാണ് എന്‍എച്ച്എസ് നഴ്‌സുമാര്‍. ഗവണ്‍മെന്റ് ഓഫര്‍ ചെയ്ത ശമ്പളവര്‍ദ്ധന പര്യാപ്തമല്ലെന്ന നിലപാട് നഴ്‌സുമാര്‍ പരസ്യമാക്കി കഴിഞ്ഞു. ഗവണ്‍മെന്റ് പ്രഖ്യാപിക്കുന്ന സകല ലക്ഷ്യങ്ങളും നേടാന്‍ മുന്നില്‍ നിന്ന് പോരാടുന്ന നഴ്‌സുമാര്‍ക്ക് ആവശ്യത്തിന് ശമ്പളം കൊടുക്കാനുള്ള പണമില്ലെന്നാണ് ഭാഷ്യം.

അതേസമയം എന്‍എച്ച്എസ് അധികാരസ്ഥാനങ്ങളില്‍ പ്രതിവര്‍ഷം 110,000 പൗണ്ട് വരെ വരുമാനം നേടുന്ന ഉദ്യോഗസ്ഥരുടെ എണ്ണം റെക്കോര്‍ഡില്‍ എത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇംഗ്ലണ്ടിലെ 215 എന്‍എച്ച്എസ് ട്രസ്റ്റുകളിലായി ഉന്നത റാങ്കിലുള്ള 2591 മാനേജര്‍മാര്‍ ഉണ്ടെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

എക്‌സിക്യൂട്ടീവുമാരായും, ഡയറക്ടര്‍മാരായും വിരാജിക്കുന്ന ഇവര്‍ 110,000 പൗണ്ട് മുതല്‍ 300,000 പൗണ്ട് വരെ വരുമാനം നേടുന്നതായാണ് കണക്ക്. 2014-ല്‍ നിന്നും 2024 ജൂണില്‍ എത്തുമ്പോള്‍ ഇവരുടെ എണ്ണം ഇരട്ടിയിലേറെ വര്‍ദ്ധിക്കുകയും, വര്‍ഷത്തില്‍ 285 മില്ല്യണ്‍ പൗണ്ടിലേറെ ചെലവ് വരികയും ചെയ്യുന്നുണ്ട്.

എന്നാല്‍ മാനേജര്‍മാരുടെ എണ്ണത്തിനൊപ്പം സേവനം മെച്ചപ്പെടുന്നതിന് പകരം വെയ്റ്റിംഗ് ലിസ്റ്റ് ഇരട്ടിക്കുകയും, എ&ഇ കാലതാമസം കുതിച്ചുയരുകയും, രോഗികളുടെ സംതൃപ്തി കുത്തനെ ഇടിയുകയുമാണ് ചെയ്തത്.

വാങ്ങുന്ന ശമ്പളത്തിന് അനുസരിച്ചുള്ള പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പ്രതികരിച്ചു. അണിയറയില്‍ ഉദ്യോഗസ്ഥര്‍ തടിച്ചുകൊഴുക്കുന്നത് അനുവദിച്ച് കൊടുക്കില്ലെന്നാണ് പ്രഖ്യാപനം.

Other News in this category



4malayalees Recommends