വാക്കേറ്റം കത്തിക്കുത്തില്‍ കലാശിച്ചു ; ദുബായില്‍ മൂന്ന് ഏഷ്യക്കാര്‍ അറസ്റ്റില്‍
തര്‍ക്കത്തെ തുടര്‍ന്ന് ഒരാളെ കുത്തിക്കൊല്ലുകയും മറ്റൊരാള്‍ക്കു ഗുരുതര പരുക്കേല്‍പിക്കുകയും ചെയ്ത കേസില്‍ 3 ഏഷ്യക്കാരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ജബല്‍അലി വ്യവസായ മേഖലയില്‍ ഒഴിഞ്ഞ പ്രദേശത്താണു സംഭവം.