ടൊറന്റോ മേഖലയിലെ പുതിയ വീടുകളുടെ വില്‍പ്പനയ്ക്ക് റെക്കോര്‍ഡ് ഇടിവ്

ടൊറന്റോ മേഖലയിലെ പുതിയ വീടുകളുടെ വില്‍പ്പനയ്ക്ക് റെക്കോര്‍ഡ് ഇടിവ്
ടൊറന്റോ മേഖലയിലെ പുതിയ വീടുകളുടെ വില്‍പ്പനയ്ക്ക് റെക്കോര്‍ഡ് ഇടിവ്. 1990കളിലെ ഭവന വിപണി തകര്‍ച്ചയേക്കാള്‍ മോശമാണ് പുതിയ ഇടിവ്.

ടൊറന്റോ മേഖലയിലെ പുതിയ വീടുകളുടെ വില്‍പ്പന തുടര്‍ച്ചയായി ഏഴു മാസമായി എക്കാലത്തെയും താഴ്ന്ന നിരക്കിലാണുള്ളത്. 1990-കളിലെ ഭവന വിപണിയിലെ തകര്‍ച്ചയെയും പുതിയ കണക്കുകള്‍ മറികടന്നു.

1989 മുതല്‍ 1996 വരെ നീണ്ടുനിന്ന 1990-കളിലെ ഭവന നിര്‍മ്മാണ തകര്‍ച്ചയേക്കാള്‍ വിപണിയുടെ ഏറ്റവും താഴെയാണ് തുടര്‍ച്ചയായി ആറ് മാസത്തെ റെക്കോര്‍ഡ് താഴ്ന്ന വില്‍പ്പന. ഇപ്പോഴത്തെ വില്‍പ്പനയുടെ ഇരട്ടിയായിരുന്നു അക്കാലത്തെന്ന് ബില്‍ഡിംഗ് ഇന്‍ഡസ്ട്രി ആന്‍ഡ് ലാന്‍ഡ് ഡെവലപ്‌മെന്റ് അസോസിയേഷന്റെ (ബില്‍ഡ്) റിപ്പോര്‍ട്ട് പറയുന്നു. എല്ലാ പുതിയ വീട് വാങ്ങുന്നവര്‍ക്കും ജിഎസ്ടി ആശ്വാസം വ്യാപിപ്പിക്കണമെന്ന് ഫെഡറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Other News in this category



4malayalees Recommends