30കോടിയുടെ ലോട്ടറിയടിച്ചു, കാമുകിയെ വിശ്വസിച്ച് പണമേല്‍പ്പിച്ചു, മറ്റൊരു യുവാവിനൊപ്പം കാമുകി ഒളിച്ചോടി
ലോട്ടറി സമ്മാനമായി ലഭിച്ച 50 ലക്ഷം കനേഡിയന്‍ ഡോളര്‍ (30 കോടി രൂപ) കാമുകിയെ വിശ്വസിച്ചേല്‍ല്‍പ്പിച്ച യുവാവിനെ വഞ്ചിച്ച് യുവതി മറ്റൊരു യുവാവിനൊപ്പം പണവുമായി ഒളിച്ചോടി. സമ്മാനത്തുകയുമായി കാമുകനോടൊപ്പം ഒളിച്ചോടിയ മുന്‍ കാമുകിക്കെതിരെ യുവാവ് കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍. കാനഡയിലാണ് സംഭവം. കാനഡയിലെ വിന്നിപെഗിലുളള ലോറന്‍സ് കാംബെലിനാണ് വലിയ തുക സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ വര്‍ഷമായിരുന്നു ലോട്ടറിയടിച്ചത്. എന്നാല്‍ പണം വാങ്ങുന്നതിനാവശ്യമായ തിരിച്ചറിയല്‍ രേഖകള്‍ ലോറന്‍സിന്റെ കൈവശം ഉണ്ടായിരുന്നില്ല തുടര്‍ന്ന് ലോട്ടറി അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ലോറന്‍സ്,? മുന്‍കാമുകി ക്രിസ്?റ്റല്‍ ആന്‍ മക്കേയെ പണം കൈപ്പറ്റാനായി ചുമതലപ്പെടുത്തി. എന്നാല്‍, വെസ്?റ്റേണ്‍ കാനഡ ലോട്ടറി കോര്‍പറേഷനില്‍ (ഡബ്ല്യൂസിഎല്‍സി)? നിന്ന് സമ്മാനത്തുക വാങ്ങിയ ക്രിസ്റ്റല്‍ സമ്മാനത്തുകയുമായി മറ്റൊരു കാമുകനൊപ്പം മുങ്ങുകയായിരുന്നു.
കാമുകിയെ താന്‍ പൂര്‍ണമായും വിശ്വസിച്ചിരുന്നുവെന്ന് ലോറന്‍സ് പറഞ്ഞു. ഒന്നര വര്‍ഷത്തോളം ഒരുമിച്ച് താമസിച്ച വ്യക്തിയാണ് ക്രിസ്റ്റല്‍. തനിക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാല്‍ തുക ക്രിസ്?റ്റലിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമ്മാനം ലഭിച്ചതിന് പിന്നാലെ വീണ്ടും ടിക്കറ്റെടുക്കാന്‍ ക്രിസ്റ്റല്‍ നിര്‍ബന്ധിച്ചു. എന്നാല്‍ പണം അക്കൗണ്ടിലെത്തി ദിവസങ്ങള്‍ക്കുളളില്‍ തന്നെ ക്രിസ്?റ്റലിനെ കാണാതാകുകയായിരുന്നു. അന്വേഷണത്തിനൊടുവിലാണ് ക്രിസ്?റ്റലിനെ മ?റ്റൊരു പുരുഷനോടൊപ്പം മോശം സാഹചര്യത്തില്‍ കണ്ടെത്തിയതായി അറിഞ്ഞത്. എന്നാല്‍, ആരോപണങ്ങള്‍ ക്രിസ്റ്റലും അവരുടെ അഭിഭാഷകനും നിഷേധിച്ചു. ഡബ്ല്യൂസിഎല്‍സിക്കെതിരെയും ലോറന്‍സ് പരാതി നല്‍കിയിട്ടുണ്ട്. കൃത്യമായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ തെ?റ്റായ ഉപദേശം നല്‍കി തന്നെ ഡബ്ല്യൂസിഎല്‍സി വഞ്ചിച്ചെന്നും ഇയാള്‍ പറയുന്നു.