ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവ് വര്‍ദ്ധിപ്പിക്കാനും പ്രാദേശിക നികുതികള്‍ കുറയ്ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ ബില്‍ എന്ന് ട്രംപ് വിശേഷിപ്പിച്ച നികുതി നിയമത്തിനെതിരെ ഇലോണ്‍ മസ്‌ക് . ട്രംപിന്റെ പുതിയ ബില്‍ വെറുപ്പുളവാക്കുന്ന മ്ലേച്ഛതയാണെന്നാണ് മസ്‌കിന്റെ വിമര്‍ശനം.
ക്ഷമിക്കണം, എനിക്ക് ഇനി അത് സഹിക്കാന്‍ കഴിയില്ല. ഈ ബില്‍ വെറുപ്പുളവാക്കുന്ന മ്ലേച്ഛതയാണ്. അതിന് വോട്ട് ചെയ്തവരെ ഓര്‍ത്ത് ലജ്ജിക്കുന്നു. നിങ്ങള്‍ തെറ്റ് ചെയ്തുവെന്ന് നിങ്ങള്‍ക്കറിയാം. നിങ്ങള്‍ക്കത് അറിയാം- ഇലോണ്‍ മക്‌സ് എക്‌സില്‍ കുറിച്ചു.
മസ്‌കിന്റെ വിമര്‍ശനത്തിന് പിന്നാലെ ബില്ലിനെ ന്യായീകരിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തി. ഈ ബില്ലില്‍ ഇലോണ്‍ മസ്‌ക് എവിടെയാണ് നില്‍ക്കുന്നതെന്ന് പ്രസിഡന്റിന് ഇതിനകം അറിയാം. അത് അദ്ദേഹത്തിന്റെ അഭിപ്രായം മാറ്റുന്നില്ല. ഇത് വലുതും മനോഹരവുമായ ഒരു ബില്ലാണ്. പ്രസിഡന്റ് അതില്‍ ഉറച്ചു നില്‍ക്കുന്നു വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.