കാനഡയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് ക്ഷണമില്ല. ഇനി രണ്ടാഴ്ച മാത്രമാണ് ഉച്ചകോടിക്കുള്ളത്. ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഇന്ത്യ- കാനഡ ബന്ധം വഷളായിരുന്നു. ഈ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നായിരുന്നു കാനഡയുടെ ആരോപണം.
ഇതിന്റെ പശ്ചാത്തലത്തിലാണ് കാനഡയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് ക്ഷണമില്ലാത്തതെന്നാണ് വിലയിരുത്തല്‍. കാനഡയില്‍ നടക്കുന്ന ജി-7 ല്‍ ഇന്ത്യ പങ്കെടുത്തേക്കില്ലെന്നും നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു.
അവസാന നിമിഷം ക്ഷണം ലഭിച്ചാലും പ്രധാനമന്ത്രി പങ്കെടുക്കാന്‍ സാധ്യതയില്ലെന്നാണു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യുകെ, യുഎസ് എന്നിവയാണ് ജി 7 കൂട്ടായ്മയിലെ അംഗങ്ങള്‍.