സിഖ്, മുസ്ലിം വിശ്വാസികളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി ; ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ രണ്ടു വര്‍ഷം തടവ്

സിഖ്, മുസ്ലിം വിശ്വാസികളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി ; ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ രണ്ടു വര്‍ഷം തടവ്
വിദ്വേഷ കുറ്റകൃത്യങ്ങളുടെ പേരില്‍ ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ രണ്ട് വര്‍ഷം തടവ്. സിഖ്, മുസ്ലിം വിശ്വാസികളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിനാണ് ശിക്ഷ. വടക്കന്‍ ടെക്സാസില്‍ താമസിക്കുന്ന ഭൂഷണ്‍ അതാലെ എന്ന 49 വയസുകാരനെതിരെയാണ് നടപടി.

സിഖുകാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുടെ ജീവനക്കാരാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത് ചൂണ്ടിക്കാട്ടി പരാതിപ്പെട്ടത്. സിഖ്, മുസ്ലീം വിഭാഗത്തില്‍പ്പെട്ട ആളുകളെ താന്‍ കൊല്ലുമെന്നും ഗുരുതരമായി പരുക്കേല്‍പ്പിച്ച് വേദനിപ്പിക്കുമെന്നും ഇവരുടെ തല മുണ്ഡനം ചെയ്യുമെന്നും ഫോണിലൂടെ ഭൂഷണ്‍ ഭീഷണിപ്പെടുത്തി.

2021 മുതല്‍ നിരവധി വിദ്വേഷ മെസേജുകളും ഭീഷണി സന്ദേശങ്ങളുമാണ് ഇയാള്‍ സിഖ്, മുസ്ലീം മതവിശ്വാസികള്‍ക്ക് അയച്ചത്. ഭീഷണിക്കൊപ്പം മതവിശ്വാസികള്‍ക്കെതിരെ ഇയാള്‍ അസഭ്യം പറയുകയും ചെയ്തുവെന്ന് പരാതിക്കാര്‍ പറയുന്നു.

മുസ്ലീങ്ങള്‍ ഇന്ത്യയെ നശിപ്പിച്ചതിനാലാണ് തനിക്ക് അവരോടെല്ലാം വെറുപ്പെന്ന് ഇയാള്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. വിദ്വേഷ പ്രചാരണത്തിനും ഭീഷണിക്കുമെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നടപടിയെടുക്കുമെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിലെ അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ഹര്‍മീത് കെ ഡിലോണ്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends