കാനഡയിലെ പൗരത്വ നിയമത്തില്‍ മാറ്റം നിര്‍ദേശിക്കുന്ന പുതിയ ബില്‍ കുടിയേറ്റ മന്ത്രി അവതരിപ്പിച്ചു ; ഇന്ത്യന്‍ പ്രവാസികള്‍ ഉള്‍പ്പെടെ നിരവധി കുടിയേറ്റക്കാര്‍ സ്വാഗതം ചെയ്ത ബില്ലിലെ വിവരങ്ങളിങ്ങനെ

കാനഡയിലെ പൗരത്വ നിയമത്തില്‍ മാറ്റം നിര്‍ദേശിക്കുന്ന പുതിയ ബില്‍ കുടിയേറ്റ മന്ത്രി അവതരിപ്പിച്ചു ; ഇന്ത്യന്‍ പ്രവാസികള്‍ ഉള്‍പ്പെടെ നിരവധി കുടിയേറ്റക്കാര്‍ സ്വാഗതം ചെയ്ത ബില്ലിലെ വിവരങ്ങളിങ്ങനെ
കാനഡയിലെ പൗരത്വ നിയമത്തില്‍ മാറ്റം നിര്‍ദേശിക്കുന്ന പുതിയ ബില്‍ കുടിയേറ്റ മന്ത്രി ലെന മെറ്റ്ലെജ് ഡയബ് അവതരിപ്പിച്ചു. കാനഡയില്‍ കുടിയേറുകയും പിന്നീട് പൗരത്വം ലഭിക്കുകയും ചെയ്തവരുടെ മക്കള്‍ക്ക് വംശാവലി അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്ന നിയമനിര്‍മ്മാണമാണ് അവതരിപ്പിച്ചത്. ഇന്ത്യന്‍ പ്രവാസികള്‍ ഉള്‍പ്പെടെ നിരവധി കുടിയേറ്റക്കാര്‍ ഈ ബില്ലിനെ സ്വാഗതം ചെയ്തു. വംശാവലി അനുസരിച്ചുള്ള പൗരത്വത്തിന് 'ഒന്നാം തലമുറ പരിധി' ചേര്‍ക്കുന്നതിനായി 2009-ല്‍ പൗരത്വ നിയമം ഭേദഗതി ചെയ്തിരുന്നു.

നിലവില്‍ കാനഡയ്ക്ക് പുറത്ത് ജനിച്ച കുട്ടിക്ക് പൗരത്വം ലഭിക്കണമെങ്കില്‍ മാതാപിതാക്കള്‍ ഒന്നുകില്‍ കാനഡയില്‍ ജനിച്ചതോ അല്ലെങ്കില്‍ ആ കുട്ടിയുടെ ജനനത്തിന് മുമ്പ് പൗരന്മാരോ ആയിരിക്കുകയോ വേണമെന്നായിരുന്നു ഭേദഗതി. കാനഡയ്ക്ക് പുറത്ത് ജനിച്ച കനേഡിയന്‍ പൗരന്മാരുടെ കുട്ടിക്ക് പൗരത്വം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. കാനഡയ്ക്ക് പുറത്ത് നിന്ന് ദത്തെടുക്കുന്ന കുട്ടിക്ക് നേരിട്ട് പൗരത്വം നല്‍കുന്നതിനും കഴിയില്ല.

വിദേശത്ത് ജനിച്ച വ്യക്തികള്‍ക്ക് വംശാവലി അനുസരിച്ചുള്ള പൗരത്വത്തിന് ഒന്നാം തലമുറ പരിധി ഏര്‍പ്പെടുത്തിയതിന്റെ ഫലമായി, വംശാവലി അനുസരിച്ചുള്ള പൗരന്മാരായ മിക്ക കനേഡിയന്‍ പൗരന്മാര്‍ക്കും കാനഡയ്ക്ക് പുറത്ത് ജനിക്കുകയോ ദത്തെടുക്കുകയോ ചെയ്യുന്ന തങ്ങളുടെ കുട്ടിക്ക് പൗരത്വം കൈമാറാന്‍ കഴിയില്ലെന്നും നമ്മുടെ രാജ്യത്തെ നിര്‍വചിക്കുന്ന മൂല്യങ്ങളെയും നിലവിലെ ഒന്നാം തലമുറ പൗരത്വ പരിധി പ്രതിഫലിപ്പിക്കുന്നില്ലെന്നും ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC) പറയുന്നു.

കഴിഞ്ഞ വര്‍ഷം കോടതി വിധി പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് ഈ ഭേദഗതി കൊണ്ടുവന്നത്. ഒന്നാം തലമുറ പരിധി ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചു. മുന്‍ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഈ നിയമനിര്‍മ്മാണം അവതരിപ്പിച്ചെങ്കിലും അത് പാസാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ബില്‍ വീണ്ടും അവതരിപ്പിച്ചത്. നിലവിലെ പൗരത്വ നിയമത്തിലെ പ്രശ്‌നം ബില്‍ സി-3 തീര്‍ച്ചയായും അഭിസംബോധന ചെയ്യുകയും തിരുത്തുകയും ചെയ്യുന്നുമെന്നും കനേഡിയന്‍ സര്‍ക്കാര്‍ അറിയിച്ചു. ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാവുകയും അനുമതി ലഭിക്കുകയും ചെയ്താല്‍, ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ എത്രയും വേഗം പ്രവര്‍ത്തിക്കുമെന്നും ഐആര്‍സിസി വൃത്തങ്ങള്‍ പറഞ്ഞു.

Other News in this category



4malayalees Recommends