ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ പന്തക്കുസ്താ തിരുനാള്‍ ആഘോഷിച്ചു. അരുണാചല്‍ പ്രദേശിലെ മിയാവ് രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് പള്ളിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ച തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം വിദ്യാരംഭത്തിനായി ഒരുങ്ങുന്ന കുട്ടികളെ എഴുത്തിനിരുത്തുകയും ചെയ്തു. ക്രിസ്തുവിന്റെ സഭയുടെ തുടക്കം കുറിക്കുന്ന പന്തക്കുസ്തായുടെ പ്രസക്തിയെപ്പറ്റിയും മിഷനറി ചൈതന്യത്തില്‍ സഭ വളരേണ്ടതിന്റെ ആവശ്യകതെയെപ്പറ്റിയും മാര്‍ ജോര്‍ജ്ജ് പള്ളിപ്പറമ്പില്‍ പ്രസംഗമധ്യേ സംസാരിച്ചു. വികാരി ഫാ. സിജു മുടക്കോടില്‍, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെന്‍പുര എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഇരുപത്തിയേഴ് കുട്ടികള്‍ വിദ്യാരംഭത്തിനൊരുക്കമായി ആദ്യാക്ഷരങ്ങള്‍ കുറിച്ചു.
ഇടവക സെക്രട്ടറി സി. ഷാലോം, മതബോധനസ്‌കൂള്‍ ഡയറക്ടര്‍ സജി പുതൃക്കയില്‍ കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, ജോര്‍ജ്ജ് മറ്റത്തിപ്പറമ്പില്‍, നിബിന്‍ വെട്ടിക്കാട്ട്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി സണ്ണി മേലേടം, പി. ആര്‍. ഓ. അനില്‍ മറ്റത്തിക്കുന്നേല്‍ എന്നിവര്‍ സജ്ജീകരണങ്ങള്‍ക്ക് നേതൃത്വം വഹിച്ചു.