വെസ്റ്റേണ്‍ സിഡ്‌നിയിലെ പുതിയ വിമാനത്താവളത്തിന്റെ പ്രധാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി
വെസ്റ്റേണ്‍ സിഡ്‌നിയിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പുതിയ വിമാനത്താവളത്തിന്റെ പ്രധാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. 2026ലാണ് വിമാനത്താവളത്തിന്റെ ഉത്ഘാടനം .
ചരക്കു വിമാനങ്ങളും യാത്രാ വിമാനങ്ങളും റണ്‍വേ പരീക്ഷണ ഓട്ടം ആരംഭിച്ചതായി വെസ്‌റ്റേണ്‍ സിഡ്‌നി എയര്‍പോര്‍ട്ട് സിഇഒ അറിയിച്ചു. പ്രാരംഭ ഘട്ടത്തില്‍ പ്രതിവര്‍ഷം പത്തുമില്യണ്‍ ആള്‍ക്കാരെയാണ് പ്രതീക്ഷിക്കുന്നത് .പിന്നീടത് 81 മില്യണ്‍ യാത്രക്കാരിലേക്കെത്തിക്കും.