ക്വീന്‍സ്ലാന്‍ഡിലെ ജ്വല്ലറിയില്‍ മോഷണം ; മോഷ്ടാക്കളുടെ ആക്രമണത്തില്‍ കടയുടമയ്ക്ക് ഗുരുതര പരിക്കേറ്റു

ക്വീന്‍സ്ലാന്‍ഡിലെ ജ്വല്ലറിയില്‍ മോഷണം ; മോഷ്ടാക്കളുടെ ആക്രമണത്തില്‍ കടയുടമയ്ക്ക് ഗുരുതര പരിക്കേറ്റു
ക്വീന്‍സ്ലാന്‍ഡിലെ ചെംസ്സൈഡിലുള്ള ജിംപി റോഡിലെ ജ്വല്ലറിയില്‍ മോഷണ ശ്രമത്തിനിടെ മോഷ്ടാക്കള്‍ കടയുടമയെ ആക്രമിച്ചു. ആക്രമണത്തില്‍ ജ്വല്ലറി ഉടമയായ ബിജയ് സുനാഖിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകുന്നേരമാണ് നാലംഗ സംഘം മുഖം മൂടി ധരിച്ച് ചുറ്റികയ്ക്കും ഇരുമ്പു വടിയുമായി കടയിലെത്തി മോഷണം നടത്തിയത്.

കവര്‍ച്ച തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് കടയുടമ ബിജയ് സുനാറിനെ മോഷ്ടാക്കള്‍ ആക്രമിച്ചത്. ചുറ്റിക കൊണ്ട് തലയ്ക്ക് അടിയേറ്റതിന് പിന്നാലെ ബിജയ് ഓടി രക്ഷപ്പെടുകയായിരുന്നു. നാലു മിനിറ്റിനുള്ളില്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. എമര്‍ജന്‍സി സര്‍വീസുകള്‍ സ്ഥലത്തെത്തിയാണഅ ബജയ് സുനാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലയോട്ടിക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റിട്ടിട്ടുണ്ട്. ചെവിക്കുള്ളില്‍ രക്ത സ്രാവമുണ്ടെന്നും കേള്‍വിശക്തി കുറവുണ്ടെന്നും ഭാര്യ സമിത സുനാര്‍ പറഞ്ഞു.

ഏകദേശം അഞ്ചു ലക്ഷം ഡോളറിന്റെ നഷ്ടം സംഭവിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. പ്രതികളായ നാലു പേരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

സംഭവത്തില്‍ എന്തെങ്കിലും വിവരങ്ങളോ ദൃശ്യങ്ങളോ ലഭിച്ചാല്‍ പൊലീസിനെ അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Other News in this category



4malayalees Recommends