ഓക്കസ് കരാര്‍ പുനപരിശോധിക്കുകയാണെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പ് അറിയിച്ചു. പ്രസിഡന്റ് ട്രംപ് മുന്നോട്ട് വയ്ക്കുന്ന അമേരിക്ക ഫസ്റ്റ് പോളിസിയുടെ മാനദണ്ഡങ്ങള്‍ ആണവ അന്തര്‍വാഹിനിയുടെ കരാര്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുകയാണ് അവലോകനത്തിന്റെ ലക്ഷ്യം.
പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വാര്‍ത്ത പുറത്തുവരുന്നത്.
ഓക്കസ് പ്രതിരോധ കരാറില്‍ നിന്ന് അമേരിക്ക പിന്മാറിയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ സര്‍ക്കാര്‍ തള്ളി കളഞ്ഞിട്ടുണ്ട്.
പുതിയതായി വരുന്ന സര്‍ക്കാരുകള്‍ ചെയ്യുന്ന സ്വാഭാവികമായ നടപടിയെന്നാണ് ഓസ്‌ട്രേലിയന്‍ പ്രതിരോധ മന്ത്രി പറഞ്ഞു. ഓക്കസ് കരാര്‍ മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും ആദ്യത്തെ ആണവോര്‍ജ്ജ അന്തര്‍വാഹിനി 2030 ഓടെ എത്തുമെന്നതില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ട്രംപ് ഭരണകൂടത്തിന്റെ കരാര്‍ അവലോകനത്തില്‍ വിവിധ പാര്‍ട്ടികള്‍ പ്രതികരണവുമായി രംഗത്തെത്തി.
ഓസ്‌ട്രേലിയയുടെ ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കണമെന്ന് ലിബറല്‍ സഖ്യം ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയയുടെ പ്രതിരോധ ചെലവിനെ കുറിച്ചുയരുന്ന ഗുരുതരമായ ആശങ്കകള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും പ്രതിപക്ഷം പറഞ്ഞു.