ഐവിഎഫ് സേവനങ്ങള്‍ക്ക് കൂടുതല്‍ ശക്തമായ നിയമങ്ങള്‍ വേണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നതായി വിക്ടോറിയന്‍ പ്രിമീയര്‍ ജസീന്ത അലന്‍, മൊണാഷയിലെ ഭ്രൂണകൈമാറ്റ പിഴവുമായി ബന്ധപ്പെട്ട് രാജ്യത്തെ ആരോഗ്യമന്ത്രിമാര്‍ നാളെ യോഗം ചേരും.
പിഴവു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി വിക്ടോറിയന്‍ ഹെല്‍ത്ത് റെഗുലേറ്റര്‍ അറിയിച്ചു. മൊണാഷ് കമ്പനിയുടെ മെല്‍ബണ്‍ ലബോറട്ടറിയിലാണ് ഗുരുതരമായ വീഴ്ചയുണ്ടായത്. ഫെഡറല്‍ ആരോഗ്യ വകുപ്പ് വിഷയം പരിശോധിക്കുകയാണ്. മൊണാഷ് സംബന്ധിച്ച് രണ്ടാമത്തെ ചികിത്സാ പിഴവ് പുറത്തുവന്നതിന് പിന്നാലെ മൊണാഷ് ഐവിഎഫിന്റെ ചീഫ് എക്‌സിക്യൂട്ടിവ് രാജിവച്ചു.