ഭാര്യയേയും കുട്ടിയേയും പാക്കിസ്ഥാനിലുപേക്ഷിച്ചെന്ന കേസ് ; ഭര്‍ത്താവിനെതിരെ മനുഷ്യക്കടത്ത് കുറ്റങ്ങള്‍ ചുമത്തി ന്യൂസൗത്ത് വെയില്‍സ് പൊലീസ്

ഭാര്യയേയും കുട്ടിയേയും പാക്കിസ്ഥാനിലുപേക്ഷിച്ചെന്ന കേസ് ; ഭര്‍ത്താവിനെതിരെ മനുഷ്യക്കടത്ത് കുറ്റങ്ങള്‍ ചുമത്തി ന്യൂസൗത്ത് വെയില്‍സ് പൊലീസ്
ഭാര്യയേയും കുട്ടിയേയും പാക്കിസ്ഥാനിലുപേക്ഷിച്ചെന്ന കേസില്‍ ന്യൂസൗത്ത് വെയില്‍സ് പൊലീസ് ഒരാള്‍ക്കെതിരെ മനുഷ്യക്കടത്ത് കുറ്റങ്ങള്‍ ചുമത്തി. ഭാര്യയേയും കുട്ടിയേയും തെറ്റിദ്ധരിപ്പിച്ച ശേഷമാണ്ഇയാള്‍ പാക്കിസ്ഥാനിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് ഭാര്യയുടെ ഓസ്‌ട്രേലിയന്‍ വിസ റദ്ദാക്കി ഇയാള്‍ മാത്രമായി ഓസ്‌ട്രേലിയയിലേക്ക് മടങ്ങുകയായിരുന്നു.

ഫെബ്രുവരിയില്‍ ഭാര്യ ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. ഒരുവയസ്സുള്ളകുഞ്ഞിനേയും തിരിച്ചെത്തിക്കാന്‍ അധികൃതര്‍ സഹായിച്ചു.തുടര്‍ന്ന് സിഡ്‌നിയിലുള്ള വീട്ടില്‍ വച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. 12വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Other News in this category



4malayalees Recommends