എയര്‍ ഇന്ത്യ വിമാന ദുരന്തം ; 133 മരണം; 11 കുട്ടികളും 2 കൈകുഞ്ഞുങ്ങളും, 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, യാത്രക്കാരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എയര്‍ ഇന്ത്യ വിമാന ദുരന്തം ; 133 മരണം; 11 കുട്ടികളും 2 കൈകുഞ്ഞുങ്ങളും, 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, യാത്രക്കാരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണ എയര്‍ ഇന്ത്യ വിമാനത്തില്‍ 242 യാത്രക്കാര്‍ ഉണ്ടായിരുന്നു. 110 പേര്‍ മരണപ്പെട്ടു. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, 7 പോര്‍ച്ചുഗീസ്, ഒരു കാനഡ പൗരനും 11 കുട്ടികളും 2 കൈകുഞ്ഞുങ്ങളും വിമാനത്തില്‍ ഉണ്ടായിരുന്നു. 11 വര്‍ഷമാണ് വിമാനത്തിന്റെ കാലപ്പഴക്കം. എന്‍ടിആര്‍എഫ് ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കി.


യാത്രക്കാരുടെ വിവരങ്ങള്‍:


വിമാനത്തില്‍ ആകെ 242 യാത്രക്കാരുണ്ടായിരുന്നു, അതില്‍ ഇവ ഉള്‍പ്പെടുന്നു:


217 മുതിര്‍ന്നവര്‍

11 കുട്ടികള്‍

2 കുഞ്ഞുങ്ങള്‍

2 പൈലറ്റുമാര്‍

10 ക്യാബിന്‍ ക്രൂ


ഇവരില്‍


169 ഇന്ത്യന്‍ പൗരന്മാര്‍

53 ബ്രിട്ടീഷ് പൗരന്മാര്‍

7 പോര്‍ച്ചുഗീസ് പൗരന്മാര്‍

1 കനേഡിയന്‍ പൗരന്‍


മരണസംഖ്യ:


ആകെ 110 യാത്രക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉണ്ടായിരുന്നു. അദ്ദേഹം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Other News in this category



4malayalees Recommends