ഗുജറാത്തിലെ അഹമ്മദാബാദില്‍ കഴിഞ്ഞ ദിവസമുണ്ടായ എയര്‍ഇന്ത്യ വിമാന ദുരന്തത്തെ കുറിച്ച് അന്വേഷിക്കാന്‍ യുകെ എയര്‍ ആക്‌സിഡന്റ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് സംഘം ഇന്ത്യയിലെത്തും. 53 യുകെ പൗരന്മാര്‍ ഉണഅടായിരുന്നതിനാലാണ് യുകെ സംഘം ഇന്ത്യയിലെത്തുന്നത്്.
ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയ്ക്ക് ഔദ്യോഗികമായി എഎഐബി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. വിമാന ദുരന്തത്തില്‍ ഉള്‍പ്പെട്ടവരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും ചിന്തകള്‍ക്ക് ഒപ്പമാണ് താനെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ അനുശോചിച്ചു.
ഇന്ത്യയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തെ പിന്തുണയ്ക്കുന്നതിനായി ഒരു മള്‍ട്ടി ഡിസിപ്ലിനറി അന്വേഷണ സംഘത്തെ ഇന്ത്യയിലേക്ക് വിന്യസിക്കുന്നുവെന്നാണ് എഎഐബി അറിയിച്ചിട്ടുള്ളത്.
തകര്‍ന്ന വിമാനം ഈ മാസം നിരവധി സര്‍വീസുകള്‍ നടത്തിയിരുന്നു എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. വിമാന ദുരന്തത്തില്‍ അന്വേഷണത്തിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39-ന് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനം നിമിഷങ്ങള്‍ക്കകമാണ് വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തില്‍ ഇടിച്ചിറങ്ങിയത്. 12 ജീവനക്കാര്‍ അടക്കം 242 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.