ഇസ്രയേല്‍ സ്വയം കയ്പേറിയ വിധി നിശ്ചയിച്ചു, അത് ലഭിക്കും: കനത്ത തിരിച്ചടി നല്‍കുമെന്ന് ആയത്തുള്ള ഖമേനി

ഇസ്രയേല്‍ സ്വയം കയ്പേറിയ വിധി നിശ്ചയിച്ചു, അത് ലഭിക്കും: കനത്ത തിരിച്ചടി നല്‍കുമെന്ന് ആയത്തുള്ള ഖമേനി
ഇസ്രയേല്‍ ആക്രമണത്തില്‍ മുന്നറിയിപ്പുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി. ഇസ്രയേലിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ആയത്തുള്ള ഖമേനി പറഞ്ഞു. ഇസ്രായേല്‍ സ്വയം കയ്പേറിയ വിധി നിശ്ചയിച്ചെന്നും അദ്ദേഹം പറഞ്ഞു. തീര്‍ച്ചയായും അത് ലഭിക്കുമെന്നും ആക്രമണം ഇസ്രായേലിന്‍െ നീച സ്വഭാവം വെളിപ്പെടുത്തുന്നതെന്നും ആയത്തുളള ഖമേനി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇറാനിലെ നതാന്‍സിലെ പ്രധാന ആണവ കേന്ദ്രം ആക്രമിക്കപ്പെട്ടതായി ഗ്ലോബല്‍ ന്യൂക്ലിയാര്‍ വാച്ച് ഡോഗ് അറിയിച്ചു. ഇസ്രയേലിന്റെയും ജൂത വിഭാഗത്തിന്റെയും ചരിത്രത്തിലെ ഏറ്റവും നിര്‍ണായക നിമിഷമാണിതെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാട്സ് പ്രതികരിച്ചു. സൈനികോദ്യോഗസ്ഥരുടെ ഫോറത്തിലായിരുന്നു പ്രതികരണം.

ഇന്ന് പുലര്‍ച്ചെയാണ് ഇറാനിലെ വ്യോമ-ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന് പേരിട്ട ആക്രമണത്തില്‍ നിരവധി നേതാക്കള്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് മേധാവി ഹൊസ്സെയ്ന്‍ സലാമി, ഖദാം അല്‍ അന്‍ബിയ സെന്ററല്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് കമാന്‍ഡര്‍ ഖൊലമലി റാഷിദ്, ഇറാന്റെ അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ മുന്‍ മേധാവിയും ആണവ ശാസ്ത്രജ്ഞനുമായ ഫെറെയ്ദൂന്‍ അബ്ബാസി, ഇറാന്റെ ആണവായുധ പദ്ധതിയില്‍ ഉള്‍പ്പെട്ട മുഹമ്മദ് മഹ്ദി തെ്ഹ്റാഞ്ചി, ഇറാന്റ സായുധ സേനാ മേധാവി മുഹമ്മദ് ബഗേരി എന്നിവരാണ് കൊല്ലപ്പെട്ടത്. ഖമേനിയുടെ മുതിര്‍ന്ന ഉപദേശകന്‍ അലി ഷംഖാനിക്ക് ഗുരുതര പരിക്കുകളുണ്ട്.

Other News in this category



4malayalees Recommends