പ്രതിസന്ധി രൂക്ഷം ; രക്തദാനത്തിനായി കൂടുതല്‍ പേര്‍ മുന്നോട്ട് വരണമെന്ന് ഓസ്‌ട്രേലിയന്‍ റെഡ്‌ക്രോസ്
രക്തദാനത്തിനായി കൂടുതല്‍ പേര്‍ മുന്നോട്ട് വരണമെന്ന് ഓസ്‌ട്രേലിയന്‍ റെഡ്‌ക്രോസ്. ഓസ്‌ട്രേലിയന്‍ ജനസംഖ്യയുടെ ഏകദേശം മൂന്നു ശതമാനം പേര്‍ നിലവില്‍ വര്‍ഷത്തിലൊരിക്കല്‍ രക്തമോ പ്ലാസ്മയോ ദാനം ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
ഏകദേശം അഞ്ചുലക്ഷത്തോളം പേരാണിത്. എന്നാല്‍ മുപ്പതിനായിരത്തോളം ദാതാക്കള്‍ മാത്രമാണ് വര്‍ഷത്തില്‍ മൂന്നോ നാലോ തവണയില്‍ കൂടുതല്‍ രക്തം ദാനം ചെയ്യുന്നത്. സ്ഥിരമായി രക്തം ദാനം ചെയ്യാനായി കൂടുതല്‍ പേര്‍ മുന്നോട്ട് വരേണ്ടത് അത്യാവശ്യമാണെന്ന് റെഡ്‌ക്രോസ് വക്താവ് പറഞ്ഞു.