സ്വയ സുരക്ഷയ്ക്കായി പെപ്പര്‍ സ്േ്രപ കൊണ്ടുനടക്കാന്‍ നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ പൊതുജനങ്ങള്‍ക്ക് അനുമതി. 12 മാസത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്.
സെപ്തംബര്‍ മാസം മുതല്‍ പരീക്ഷണം ആരംഭിക്കും. കര്‍ശനമായ വ്യവസ്ഥകളോടെയാണ് പെപ്പര്‍ സ്േ്രപ കൊണ്ടുനടക്കാന്‍ സാധിക്കൂ.
വ്യാപകമായ അതിക്രമങ്ങള്‍ നടക്കുമ്പോള്‍ നിസഹായരായി നില്‍ക്കുന്നവരുടെ എണ്ണം ഏറുകയാണ്. പെട്ടെന്നുള്ള പ്രതിരോധമെന്ന നിലയിലാണ് പെപ്പര്‍ സ്േ്രപ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നത്. ഇത് സാധാരണക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതുമാണ്. എന്നാല്‍ മറ്റെന്തെങ്കിലും പ്രത്യാഘാതങ്ങളുണ്ടാകുമോ എന്ന ആശങ്ക ഉയര്‍ന്നതിനാലാണ് 12 മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ അനുമതി നല്‍കിയിരിക്കുന്നത്.