ഇറാനില്‍ ഇസ്രയേലിന്റെ കനത്ത മിസൈല്‍ ആക്രമണത്തിന് പിന്നാലെ പ്രതികരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രാദേശികമായി യുദ്ധം പൊട്ടിപ്പുറപ്പെടുന്നതില്‍ തനിക്ക് ആശങ്കയില്ലെന്ന് ട്രംപ് പ്രതികരിച്ചു.
ഇറാന് നയതന്ത്രത്തിനും സംഭാഷണങ്ങള്‍ക്കും മതിയായ സമയം നല്‍കി ഇസ്രായേലി ആക്രമണം വൈകിപ്പിക്കാന്‍ താന്‍ ആദ്യം ശ്രമിച്ചിരുന്നുവെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ടെഹ്‌റാന് 60 ദിവസത്തെ അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് 61-ാം ദിവസമായിരുന്നു. എന്നാലും ഇറാനുമായുള്ള ആണവ ചര്‍ച്ചകള്‍ തുടരുമെന്ന് ട്രംപ് വ്യക്തമാക്കി.
ഞായറാഴ്ച ഒമാനില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകള്‍ നേരത്തെ പ്ലാന്‍ ചെയ്തതു പോലെ മുന്നോട്ട് പോകും. എന്നാല്‍ ഇറാന്‍- ഇസ്രയേല്‍ യുദ്ധ പശ്ചാത്തലത്തില്‍ ഇറാന്‍ പങ്കെടുക്കുമോയെന്ന കാര്യം സംശയമാണ്. ജൂണ്‍ 15 ന് യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഇറാനിയന്‍ പ്രതിനിധി സംഘത്തെ സന്ദര്‍ശിക്കാനായി പോകുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇറാന് ഇപ്പോഴും വൈകിയിട്ടില്ല. വളരെയധികം വൈകുന്നതിന് മുന്‍പ് ഒരു ഡീല്‍ ഉണ്ടാക്കുന്നതാണ് നല്ലതെന്നും ടെഹ്‌റാന് ഉപദേശം നല്‍കി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ പ്രതികരണം. ഇറാനു മേല്‍ സമ്മര്‍ദം ശക്തമാക്കുന്ന തരത്തില്‍ ഇന്നലെ തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടില്‍ ട്രംപ് പോസ്റ്റ് ചെയ്തിരുന്നു. കര്‍ക്കശത്തോടെ സംസാരിക്കുന്ന ഇറാനിയന്‍ വൃത്തങ്ങള്‍ ധൈര്യമായി സംസാരിച്ചു. പക്ഷേ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. അവരെല്ലാം ഇപ്പോള്‍ മരിച്ചു, ഇനി കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നുമാണ് ട്രംപ് ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലൂടെ പ്രതികരിച്ചിരുന്നത്.