'സ്വയം പ്രതിരോധിക്കാനും സുരക്ഷ ഉറപ്പാക്കാനുമുള്ള അവകാശമുണ്ട്'; ഇസ്രയേലിനെ പിന്തുണച്ച് കാനഡ

'സ്വയം പ്രതിരോധിക്കാനും സുരക്ഷ ഉറപ്പാക്കാനുമുള്ള അവകാശമുണ്ട്'; ഇസ്രയേലിനെ പിന്തുണച്ച് കാനഡ
ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഇസ്രയേലിനെ പരോക്ഷമായി പിന്തുണച്ച് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. സ്വയം പ്രതിരോധിക്കാനും സുരക്ഷ ഉറപ്പാക്കാനുമുള്ള ഇസ്രയേലിന്റെ അവകാശത്തെ കാനഡ പിന്തുണയ്ക്കുന്നു. പരമാവധി സംയമനം പാലിക്കണമെന്നും നയതന്ത്ര പരിഹാരത്തിന് ഇരു കക്ഷികളും തയ്യാറാവണമെന്നും മാര്‍ക്ക് കാര്‍ണി പറഞ്ഞു. ഔദ്യോ?ഗിക എക്‌സ് പോസ്റ്റിലൂടെയാണ് കാര്‍ണി ഈ കാര്യം അറിയിച്ചത്.

ഇറാന്റെ ആണവ പദ്ധതി കാലങ്ങളായി കടുത്ത ആശങ്കയുണ്ടാക്കുന്നതാണ്. ഇസ്രയേലിലുടനീളം നടത്തുന്ന മിസൈല്‍ ആക്രമണങ്ങള്‍ പ്രാദേശിക സമാധാനത്തിന് ഭീഷണിയാണ്. മേഖലയിലുളള കനേഡിയന്‍ പൗരന്മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിന് ദേശീയ സുരക്ഷാ കൗണ്‍സില്‍ വിളിച്ചുകൂട്ടിയതായും കാര്‍ണി എക്‌സില്‍ കുറിച്ചു.

Other News in this category



4malayalees Recommends