ബ്രിട്ടന്റെ എന്‍എച്ച്എസില്‍ നിലനില്‍ക്കുന്ന വെയ്റ്റിംഗ് ലിസ്റ്റ് വെട്ടിക്കുറയ്ക്കുന്നത് പിടിച്ചാല്‍ കിട്ടാത്ത കാര്യമായി തുടരുകയാണ്. ഇതിന് അന്ത്യം കുറിയ്ക്കാന്‍ പതിനെട്ടാം അടവുമായി ലേബര്‍ ഗവണ്‍മെന്റ് മുന്നിട്ടിറങ്ങുകയാണ്. ഇതിന്റെ ഭാഗമായി കൂടുതല്‍ ഭാരം ജിപിമാര്‍ക്ക് കൈമാറാനാണ് ഒരുക്കം.
ആശുപത്രിയില്‍ സ്‌പെഷ്യലിസ്റ്റ് കെയര്‍ നല്‍കുന്നതിന് പകരം കൂടുതല്‍ രോഗികളെ ജിപിമാര്‍ക്ക് നല്‍കാനാണ് എന്‍എച്ച്എസ് പ്രതിസന്ധി നേരിടാനുള്ള പരിഷ്‌കാരങ്ങളില്‍ പ്രധാനം. പതിവ് അപ്പോയിന്റ്‌മെന്റുകള്‍ കമ്മ്യൂണിറ്റി സര്‍വ്വീസുകളില്‍ രോഗികളുടെ വീടുകള്‍ക്ക് അടുത്തായി പൂര്‍ത്തിയാക്കിയാല്‍ വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാമെന്ന് ഗവണ്‍മെന്റ് കരുതുന്നു.
സാങ്കേതികവിദ്യ കൂടുതലായി ഉപയോഗിച്ച് ഹെല്‍ത്ത് സര്‍വ്വീസില്‍ ഇന്‍-പേഴ്‌സണ്‍ അപ്പോയിന്റ്‌മെന്റുകള്‍ കുറയ്ക്കാനും നീക്കമുണ്ട്. എന്‍എച്ച്എസ് ആപ്പും, രോഗികള്‍ക്ക് ധരിക്കാന്‍ കഴിയുന്ന ഡിവൈസുകളും നല്‍കി റിമോട്ടായി ചികിത്സ നല്‍കുകയാണ് ഇതുവഴി ചെയ്യുക.
ഓരോ വര്‍ഷവും നല്‍കുന്ന 135 മില്ല്യണ്‍ ആശുപത്രി ഔട്ട്‌പേഷ്യന്റ് അപ്പോയിന്റ്‌മെന്റുകളില്‍ പകുതിയും അനാവശ്യമാണെന്ന് എന്‍എച്ച്എസ് മേധാവികള്‍ അവകാശപ്പെടുന്നു. കൂടാതെ ഫോളോ അപ്പും, കണ്‍സള്‍ട്ടേഷനും സര്‍ജറികള്‍ നടത്താമെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഗവണ്‍മെന്റിന്റെ പത്ത് വര്‍ഷത്തെ പദ്ധതിയിലാണ് അയല്‍വക്കത്തെ ഹെല്‍ത്ത് സര്‍വ്വീസ് സൃഷ്ടിക്കാന്‍ നീക്കം നടക്കുന്നത്.