ജി ഏഴ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും, ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം ഉള്‍പ്പെടെ ചര്‍ച്ചയാകും

ജി ഏഴ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും, ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം ഉള്‍പ്പെടെ ചര്‍ച്ചയാകും
ജി ഏഴ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. രാവിലെ ഏഴരയ്ക്കാവും പ്രധാനമന്ത്രി ദില്ലിയില്‍ നിന്ന് യാത്ര തിരിക്കുക. ആദ്യം സൈപ്രസിലെത്തുന്ന പ്രധാനമന്ത്രി ഇന്ത്യ മിഡില്‍ ഈസ്റ്റ് യൂറോപ്പ് സാമ്പത്തിക ഇടനാഴി അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. തുര്‍ക്കിയുമായി തര്‍ക്കമുള്ള സൈപ്രസിലേക്കുള്ള യാത്ര ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള സാഹചര്യതതില്‍ കൂടിയാണ് മോദി നിശ്ചയിച്ചത്.

നാളെ സൈപ്രസില്‍ നിന്ന് കാനഡയിലേക്ക് പോകുന്ന നരേന്ദ്ര മോദി ഉച്ചകോടിക്കിടെ ഡോണള്‍ഡ് ട്രംപ് അടക്കമുള്ള നേതാക്കളെ കണ്ടേക്കും. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യം ജി ഏഴില്‍ പ്രധാന ചര്‍ച്ചയാകാനാണ് സാധ്യത. രണ്ടു രാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നം തീര്‍ക്കണം എന്ന നിലപാട് ഇന്ത്യ അറിയിക്കും. ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിനു ശേഷം ഇന്ത്യ കാനഡ നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കിയ ശേഷം ഇതാദ്യമായാണ് രണ്ടു രാജ്യങ്ങള്‍ക്കും ഇടയിലെ ഉന്നതതല ചര്‍ച്ചയ്ക്ക് സാഹചര്യം ഒരുങ്ങുന്നത്.

Other News in this category



4malayalees Recommends